ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

Update: 2018-06-10 11:03 GMT
Editor : Jaisy
ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍
Advertising

കാമറൂണ്‍ സ്വദേശി ചോയി തോംസണാണ് അറസ്റ്റിലായത്

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ 30 കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യസൂത്രധാരനായ കാമറൂണ്‍ സ്വദേശി കൊല്ലത്ത് പിടിയില്‍. കാമറൂണ്‍ സ്വദേശി ചോയി തോംസണാണ് അറസ്റ്റിലായത്. കേരളത്തിനകത്തും പുറത്തുമായാണ് സംഘം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത്.

Full View

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിലൂടെ 15 ലക്ഷം രൂപ നഷ്ടമായ കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഫസലൂദ്ദീന്റെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ചോയി താംസണ്‍ പിടിയിലാകുന്നത്. മലപ്പുറം സ്വദേശി നിസാമുദ്ദീനുമായി ഡല്‍ഹിയിലെ ഹോട്ടലില്‍ വെച്ച് ഇടപാട് ഉറപ്പിക്കുന്നതിനിടെയാണ് അറസ്റ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 30 കോടിയിലധികം രൂപയാണ് സംഘം തട്ടിയെടുത്തത്. തട്ടിപ്പിനിരകളാകുന്നവര്‍ക്ക് ഡോളറിന്റെ വലിപ്പത്തിലുള്ള പേപ്പറുകള്‍ പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ് പെട്ടിക്കുള്ളിലാക്കി നല്‍കും. പ്രത്യേക ലായനിയില്‍ മുക്കിയാല്‍ പേപ്പറുകള്‍ ഡോളറായി മാറുമെന്ന ഇടപാടുകാരെ ഇവര്‍ വിശ്വസിപ്പിക്കും. ലോട്ടറി സമ്മാനത്തുകയുടെ നിശ്ചിതശതമാനം ഇടപാടുകാരിൽ നിന്ന് സ്വന്തമാക്കും. ഇത് ലക്ഷക്കണക്കിനു രൂപ വരും. ഐ.എം.എഫ്, ആര്‍.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വ്യാജ ലെറ്റര്‍ പാടുകള്‍ ഇ-മെയില്‍ മുഖേന അയച്ച്‌കൊടുത്തായിരുന്നു തട്ടിപ്പ്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷെരീഫിനെ നേരത്തെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണറായ എ.അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News