രാജ്യസഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Update: 2018-06-14 14:13 GMT
Editor : Jaisy
രാജ്യസഭ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
Advertising

കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ ഉള്‍പ്പെടെ നിരവധി പേരുകള്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന

രാജ്യസഭ സീറ്റിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം, സിപിഎം സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് എന്നിവരുടെ ഉള്‍പ്പെടെ നിരവധി പേരുകള്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.കേന്ദ്ര നേതൃത്വത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.

കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ രണ്ടെത്തില്‍ വിജയിക്കാനുള്ള അംഗം ബലം ഇടത് മുന്നണിക്ക് നിയമസഭയിലുണ്ട്.ഇതില്‍ ഒരു സീറ്റ് സിപിഐക്ക് നല്‍കുകയും അതിലേക്ക് ബിനോയ് വിശ്വത്തെ സ്ഥാനാര്‍ത്ഥിയായി അവര്‍ തീരുമാനിക്കുകയും ചെയ്തു. ഈ മാസം 21 ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാണ് ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്.എളമരം കരീം,മൂഹമ്മദ് റിയാസ്,സിപിഎം സഹയാത്രികന്‍ ചെറിയാന‍്‍ ഫിലിപ്പ് എന്നിവരുടെ പേരുകല്‍ പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ കൂടെ അഭിപ്രായം പരിണിച്ചായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. യെച്ചൂരി രാജ്യസഭയില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു മുതിര്‍ന്ന നേതാവിനെ അവിടേക്ക് കൊണ്ട് വരണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നാണ് സൂചന. പ്രകാശ് കാരാട്ട്,വൃന്ദാ കാരാട്ട് എന്നിവര്‍ക്കൊപ്പം മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിലൂടെ ശ്രദ്ധേയനായ വിജു കൃഷ്ണയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഒരു പുതിയ മുഖം തന്നെ രാജ്യസഭയിലേക്ക് എത്തുമെന്ന സൂചന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ നേരത്തെ നല്‍കിയിരുന്നു. അതിനിടെ മമ്മൂട്ടി അടക്കമുള്ളവരുടെ പേരുകളും അഭ്യൂഹങ്ങളായി ഉയര്‍ന്ന് വരുന്നുണ്ട്. അതേസമയം ഉറപ്പില്ലാത്ത സീറ്റുകള്‍ നല്‍കി തെരഞ്ഞെടുപ്പുകളില്‍ ചാവേറാക്കിയ തന്നെ സിപിഎം പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് ചെറിയാന്‍ ഫിലിപ്പ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News