പൂരം കലക്കാന്‍ പ്രതികള്‍ പരസ്പരം സഹായിച്ചു; തൃശൂര്‍ പൂരം കലക്കലിലെ എഫ്ഐആര്‍ മീഡിയവണിന്

പൂരം കലക്കല്‍ ഗൂഢാലോചന അന്വേഷിക്കാൻ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ആണ് എസ്ഐടിയുടെ നിർദേശപ്രകാരം കേസെടുത്തത്

Update: 2024-10-28 05:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

തൃശൂര്‍: തൃശൂർ പൂരം കലക്കൽ കേസിലെ എഫ്ഐആര്‍ പകർപ്പ് മീഡിയവണിന്. ഗൂഢാലോചന , മത വിശ്വാസങ്ങളെ അവഹേളിക്കാൻ ബോധപൂർവമായ ശ്രമം , സർക്കാരിനെതിരെ യുദ്ധത്തിന് ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുക എന്നീ വകുപ്പുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൂരം കലക്കുന്നതിന് പ്രതികൾ പരസ്പരം സഹായിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

പൂരം കലക്കല്‍ ഗൂഢാലോചന അന്വേഷിക്കാൻ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ആണ് എസ്ഐടിയുടെ നിർദേശപ്രകാരം കേസെടുത്തത്. ശനിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.

അതേസമയം പൂരക്കേസിൽ പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാമ്പ് ചെയ്ത് കേസന്വേഷിക്കും. ഇന്ന് അന്വേഷണം ഏറ്റെടുക്കുന്ന സംഘം ദേവസ്വം ഭാരവാഹികളുടെ മൊഴി ആദ്യം രേഖപ്പെടുത്തും. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് തീരുമാനം.

പൂരം കലക്കൽ വിവാദത്തിലെ ത്രിതല അന്വേഷണത്തിൽ സഹകരിക്കുമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു. എന്നാല്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൂഢാലോചനയ്ക്ക് എഫ്ഐആർ ഇട്ടത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. ഗൂഢാലോചനയില്ലെന്നും ഉദ്യോഗസ്ഥർക്ക് എവിടെയോ തെറ്റ് പറ്റിയതാകാമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാറും പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News