മഴ; ബാലുശ്ശേരിയില്‍ കനത്ത നാശനഷ്ടം

Update: 2018-06-16 17:18 GMT
Editor : Jaisy
മഴ; ബാലുശ്ശേരിയില്‍ കനത്ത നാശനഷ്ടം
Advertising

നടുണ്ണൂരില്‍ കിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു

കോഴിക്കോട് പെയ്യുന്ന ശക്തമായ മഴയില്‍ ബാലുശ്ശേരി മേഖലയില്‍ ഇന്നലേയും കനത്ത നാശനഷ്ടം.നടുണ്ണൂരില്‍ കിണര്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു. മരം വീണ് നിരവധി വീടുകളാണ് തകര്‍ന്നത്. ലക്ഷങ്ങളുടെ കൃഷിയും നശിച്ചിട്ടുണ്ട്. നടുവണ്ണൂര്‍ കാവുന്തറ ശങ്കരന്റെ വീട്ടിലെ കിണറാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നത്.വീടിനോട് ചേര്‍ന്ന് കുഴിച്ച പുതിയ കിണറായിരുന്നു.മണ്ണിടിച്ചലിനെത്തുടര്‍ന്ന് വീടും അപകട ഭീഷണിയിലാണ്.

പനങ്ങാട് നിര്‍മല്ലൂരില്‍ മഠത്തില്‍ ഗോവിന്ദന്റെ വീട് മാവ് വീണ് ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കുകളില്ല. അത്തോളി കുനിയില്‍ കുളങ്ങര മുകുന്ദന്റെ വാഴക്കൃഷി പൂര്‍ണമായും നശിച്ചു. പ്രദേശത്ത് പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പ്രദേശം സന്ദര്‍ശിച്ച ശേഷം നാശനഷ്ടങ്ങളുടെ കണക്കെടുത്ത് സര്‍ക്കാരിന് നല്‍കുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News