നികത്തിയ വയല്‍ പൂർവസ്ഥിതിയിലാക്കണം; തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് കളക്ടറുടെ നോട്ടീസ്

Update: 2018-06-17 01:28 GMT
Editor : Sithara
നികത്തിയ വയല്‍ പൂർവസ്ഥിതിയിലാക്കണം; തോമസ്ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് കളക്ടറുടെ നോട്ടീസ്
Advertising

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്‍റെ പാർക്കിങ് ഗ്രൗണ്ടിനായി നികത്തിയ വയല്‍ പൂർവസ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ നോട്ടീസ് നൽകി

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിന്‍റെ പാർക്കിങ് ഗ്രൗണ്ടിനായി നികത്തിയ വയല്‍ പൂർവസ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ നോട്ടീസ് നൽകി. തോമസ് ചാണ്ടിയുടെ സഹോദരിക്കും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിക്കും ആണ് നോട്ടീസ് നൽകിയത്. അപ്രോച്ച് റോഡിനായി നികത്തിയ വയലും പൂര്‍വ സ്ഥിതിയിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Full View

നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം നികത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടർ ടി വി അനുപമ നോട്ടീസ് അയച്ചത്. ജൂൺ 1ന് നൽകിയ നോട്ടീസനുസരിച്ച് ഒരു മാസത്തിനകം നെല്‍വയല്‍ പൂര്‍വസ്ഥിതിയിലാക്കണം. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ കളക്ടർ തയ്യാറായില്ല.

അപ്രോച്ച് റോഡിനായി നികത്തിയ ഭൂമിയും ഒരു മാസത്തിനുള്ളിൽ പൂര്‍വസ്ഥിതിയിലാക്കണം. ഉടമകൾ തയ്യാറാകാത്ത പക്ഷം ജില്ലാ ഭരണകൂടം ഇടപെട്ട് പൊളിച്ചു നീക്കി ചെലവ് ഉടമകളിൽ നിന്ന് ഈടാക്കും. വിജിലൻസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തില്‍ കളക്ടർ നടപടിയെടുത്തതിനെതിരെ നിയമപരമായി നീങ്ങാനാണ് വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ തീരുമാനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News