കൊച്ചി മെട്രോയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

Update: 2018-06-18 07:04 GMT
കൊച്ചി മെട്രോയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
കൊച്ചി മെട്രോയുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി
AddThis Website Tools
Advertising

ഇടപ്പള്ളി സ്‌റ്റേഷനില്‍ കൊച്ചിയിലെ മുഴുവന്‍ ജനപ്രതിനിധികളും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്.

കൊച്ചി മെട്രോയുടെ യാത്രാ സര്‍വീസിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. ഇടപ്പള്ളി സ്‌റ്റേഷനില്‍ കൊച്ചിയിലെ മുഴുവന്‍ ജനപ്രതിനിധികളും ചേര്‍ന്ന് കേക്ക് മുറിച്ചാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടത്. രണ്ടാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരുക്കിയിരികുന്നത്.

Full View

കൊച്ചി ഇടപ്പള്ളി സ്‌റ്റേഷനില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ആയിരുന്നു സ്വപ്ന പദ്ധതിയുടെ ഒന്നാം പിറന്നാള്‍ ആഘോഷ ചടങ്ങുകള്‍ നടന്നത്. കൊച്ചിയിലെ മുഴുവന്‍ ജനപ്രതിനിധികളും ചേര്‍ന്ന് വമ്പന്‍ കേക്ക് മുറിച്ച് പിറന്നാള്‍ മധുരം പങ്കുവെച്ചു. തുടര്‍ന്ന് മനുഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ.

വിവിധ സ്‌റ്റേഷനുകളിലായി സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ പ്രതീക്ഷിച്ചതിലും മികച്ച വളര്‍ച്ച കൈവരിക്കാനായെന്ന് കെഎംആര്‍എല്‍ എം ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. യാത്രക്കാരുടെ പ്രതിദിന ശരാശരി നാല്‍പതിനായിരത്തിലേക്ക് ഉയര്‍ന്നതും പ്രതിദിന നഷ്ടം 12 ലക്ഷത്തിലേക്ക് ചുരുങ്ങിയത് പ്രതീക്ഷ പകരുന്ന ഘടകമാണ്.

ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, മുന്‍ കെഎംആര്‍എല്‍ എംഡി എലിയാസ് ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തില്ല. കൊമേഴ്‌സ്യല്‍ സര്‍വീസ് ആരംഭിച്ച 19 ന് മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊച്ചി വണ്‍ കാര്‍ഡിലെ ഇളവും, ദിവസ യാത്രക്കാര്‍ക്കായുള്ള സീസണ്‍ ടിക്കറ്റും, വിനോദ സഞ്ചാരികള്‍ക്കായുള്ള പ്രതിദിന പാസും പിറന്നാള്‍ സമ്മാനമാണ്.

Tags:    

Similar News