കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; കാണാതായ പതിനാല് പേരുടെ മൃതദേഹങ്ങളും കണ്ടെത്തി 

അഞ്ചു ദിവസമായി തുടരുന്ന തെരച്ചിൽ അവസാനിപ്പിച്ചു

Update: 2018-06-18 14:20 GMT
Advertising

കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായെന്ന് കരുതുന്ന 14 പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തു. ദുരന്തത്തിൽ മരിച്ച കരിഞ്ചോല അബ്ദു റഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ഇതോടെ അഞ്ചു ദിവസമായി തുടരുന്ന തെരച്ചിൽ അവസാനിപ്പിച്ചു.

കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുൾപൊട്ടലിൽ 14 പേരെയാണ് കാണാതായത്. ഇതിൽ 13 മൃതദേഹങ്ങളും ഇന്നലെ വരെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയിരുന്നു. ഇന്ന് നഫീസയ്ക്കായുള്ള തിരച്ചിലാണ് അതിരാവിലെ മുതൽ ആരംഭിച്ചത്. വലിയ പാറകൾ നീക്കിയും ആഴത്തിൽ മണ്ണ് മാറ്റിയുമായിരുന്നു ഇന്നത്തെ തിരച്ചിൽ.

അഞ്ചു മണിയോടെയാണ് നഫീസയുടെ വീടിന്റെ സമീപത്തു നിന്ന് തന്നെ മൃതദേഹം ലഭിച്ചത്. നഫീസയുടെ ഭർത്താവ് അബ്ദു റഹിമാനും മകൻ ജാഫറും പേരക്കുട്ടിയും ഉരുൾപൊട്ടലിൽ മരിച്ചിരുന്നു. കരിഞ്ചോല ഹസന്റെ കുടുംബത്തിലെ എട്ടു പേരാണ് ഉരുൾപൊട്ടലിൽ മരിച്ചത്.

Tags:    

Similar News