സംസ്ഥാനത്ത് ആധുനിക പൊതു ശ്മശാനങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി കെടി ജലീൽ

ശ്മശാന സൗകര്യമില്ലാത്ത 22 നഗരസഭകളും 475 പഞ്ചായത്തുകളും സംസ്ഥാനത്തുണ്ട്.

Update: 2018-06-19 09:55 GMT
Advertising

സംസ്ഥാനത്തെ എല്ലാ നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ആധുനിക പൊതു ശ്മശാനങ്ങൾ നിർമ്മിക്കുമെന്ന് മന്ത്രി കെടി ജലീൽ. 2 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. കിഫ്ബിയിൽ നിന്നുള്ള ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് പ്രതിസന്ധി നേരിടുകയാണ്. ശ്മശാന സൗകര്യമില്ലാത്ത 22 നഗരസഭകളും 475 പഞ്ചായത്തുകളും സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുശ്മശാനങ്ങൾ കൂടുതൽ നിർമ്മിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്നത്. 2 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.

കിഫ്ബിയിൽ നിന്ന് പണം വകയിരുത്തിയാണ് പദ്ധതി പൂർത്തീകരിക്കുക. ഇതിന്റെ ഭാഗമായി നഗരകാര്യ വകുപ്പിന് കീഴിൽ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ട്. കിഫ്ബി വഴി 100 കോടി രൂപയുടെ പ്രോജക്ടിനും തുടക്കമായി. പലയിടത്തും ശ്മശാനങ്ങൾ തുടങ്ങുന്നതിനെ ജനങ്ങൾ എതിർക്കുന്നുണ്ട്. ജനങ്ങളെ ബോധവത്കരിച്ച് പദ്ധതി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    

Similar News