നാദാപുരം മുസ്ലിം ലീഗ് ഓഫീസില്‍ സ്ഫോടനം
നാദാപുരം പോലീസ് കേസെടുത്തു. കെട്ടിടത്തിന് നേരെ ബോംബോറ് ഉണ്ടായതാണോ അതോ ഉള്ളില്‍ തന്നെ നടന്ന സ്ഫോടനമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കോഴിക്കോട് നാദാപുരം തെരുവന്‍പറമ്പില്‍ മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ സ്ഫോടനം. മുസ്ലിം ലീഗ് റിലീഫ് കമ്മറ്റിയുടെ ശിഹാബ് തങ്ങള്‍ സൗധത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു.
ഇന്നലെ രാത്രിയാണ് ശിഹാബ് തങ്ങള്‍ സൗധത്തിന് സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റിയത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ ചില്ലുകള്‍ തകരുകയും ചുമരിന് വിള്ളല്‍ വീഴുകയും ചെയ്തു. സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം.
നാദാപുരം പോലീസ് കേസെടുത്തു. കെട്ടിടത്തിന് നേരെ ബോംബോറ് ഉണ്ടായതാണോ അതോ ഉള്ളില്‍ തന്നെ നടന്ന സ്ഫോടനമാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു മാസം മുമ്പ് തെരുവന്പറമ്പിര് രണ്ട് സിപിഎം പ്രവര്‍ത്തകരുടെ കടകള്‍ കത്തിക്കുകയും പയന്തോങ്ങില്‍ എംഎസ്എഫ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ ബോംബ് സ്ഫോടനമെന്ന കാര്യവും പോലീസ് പരിശോധിക്കും.