നിപ ചെറുക്കാന്‍ പല മാധ്യമങ്ങളും കൂടെ നിന്നു; ചിലര്‍ കുറ്റപ്പെടുത്തിയെന്ന് മുഖ്യമന്ത്രി
നിപ ബാധയുണ്ടായ ഘട്ടത്തില്‍ പല മാധ്യമങ്ങളും അതിനെ ചെറുക്കാനുള്ള ശ്രമത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്ന് പിണറായി വിജയന്‍
Update: 2018-06-20 04:29 GMT
വികസനത്തിന് പ്രതികൂലമായ ഇടപെടലുകള്‍ സമൂഹത്തിലുണ്ടാവുമ്പോള്‍ മൌനം പാലിക്കുന്നതല്ല മാധ്യമ ധര്‍മമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ ബാധയുണ്ടായ ഘട്ടത്തില്‍ പല മാധ്യമങ്ങളും അതിനെ ചെറുക്കാനുള്ള ശ്രമത്തിനൊപ്പം നിന്നപ്പോള്‍ ചിലര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനി ദിനപ്പത്രത്തിന്റെ പുതിയ എഡിഷന്‍ ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിണറായി വിജയന്റെ പരാമര്‍ശം.