ആർ.സി.സിയെ തകർക്കാൻ ലോബികൾ പ്രവർത്തിക്കുന്നു: മന്ത്രി
ആര്‍സിസിക്കെതിരെ ഉയർന്ന വന്ന എച്ച്.ഐ.വി വിവാദം അടക്കം ചൂണ്ടിക്കാട്ടി കെ മുരളീധരൻ എം.എല്‍.എയാണ് ചോദ്യം ഉന്നയിച്ചത്.
Update: 2018-06-20 10:22 GMT


ആർസിസിയെ തകർക്കാൻ ലോബികൾ പ്രവർത്തിക്കുകയാണെന്ന് മന്ത്രി കെ.കെ ശൈലജ. ഇക്കാര്യം സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ആരോഗ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും ആരോഗ്യ പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു.
ആര്‍സിസിക്കെതിരെ ഉയർന്ന വന്ന എച്ച്.ഐ.വി വിവാദം അടക്കം ചൂണ്ടിക്കാട്ടി കെ.മുരളീധരൻ എം.എല്‍.എയാണ് ചോദ്യം ഉന്നയിച്ചത്. ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ ലോബികളാണെന്ന് ആരോഗ്യമന്ത്രി മറുപടി നൽകി. ഇക്കാര്യം സർക്കാർ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്‍സിസിയിൽ നിന്ന് എച്ച്.ഐ.വി ബാധിച്ചെന്ന ആരോപണം ഉയർന്ന കേസിൽ കുട്ടിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകുന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.