സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി ഇന്ദ്രാന്‍ ചിറ
പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്നു. ബോട്ട്സവാരിയും നീന്തല്‍ പരിശീലനവും തുടങ്ങും.
എറണാകുളത്ത് നിന്ന് മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളുടെ ഇടത്താവളമാകാനൊരുങ്ങുകയാണ് കോലഞ്ചേരി ഐക്കരനാട്ടിലെ ഇന്ദ്രാന്‍ ചിറ. പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ ഇവിടെയെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. എറണാകുളത്ത് നിന്ന് മൂന്നാറിലെത്താന്‍ സഞ്ചാരികള്‍ ആശ്രയിക്കുന്ന എറണാകുളം കോലഞ്ചേരി വഴിയുള്ള റോഡിനടുത്താണ് ഇന്ദ്രാന്‍ ചിറ.
എട്ടേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ചിറ മൂന്നു പതിറ്റാണ്ടായി ഉപയോഗശൂന്യമായിരുന്നു. വൃത്തിഹീനമായിക്കിടക്കുന്ന ചിറയില്‍ നിന്ന് പായലും ചെളിയും കോരിക്കളയുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ചിറയില്‍ ബോട്ട്സവാരിയും, നീന്തല്‍ പരിശീലനവും തുടങ്ങാനും പദ്ധതിയുണ്ട്.
മത്സ്യ കന്യകയുടെ രൂപത്തിലുള്ള ടിക്കറ്റ് കൌണ്ടറും ഏറെ ആകര്‍ഷകമാണ്. ഒന്നര കോടി ചെലവിട്ടുള്ള പുനരുദ്ദാരണ പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.