കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 106 ആയി

മഞ്ഞപ്പിത്തം പ്രതിരോധിക്കാനായി ഊർജ്ജിതമായ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു.

Update: 2018-06-21 06:08 GMT
Advertising

കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 106 ആയി. മഞ്ഞപ്പിത്തം പ്രതിരോധിക്കാനായി ഊർജ്ജിതമായ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു.

Full View

ഇന്നലെ അഞ്ച് പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ദിവസവും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. തലക്കുളത്തൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ നൽകിയ ശീതള പാനീയം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇവിടേക്ക് ഐസ് എത്തിച്ച ഐസ് പ്ലാന്റ് പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്ച ആരോഗ്യ പ്രവർത്തകർ 160 വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. 142 കിണറുകളിലാണ് ക്ലോറിനേഷൻ നടത്തിയത്.10 ഹോട്ടലുകളിലും സൽക്കാര ചടങ്ങുകൾ നടക്കുന്ന രണ്ടു വീടുകളിലും മുൻകൂർ പരിശോധന നടത്തി.

Tags:    

Similar News