ജാബിറിന് നിപ നഷ്ടപ്പെടുത്തിയത് പ്രിയപ്പെട്ട നാലുപേരെ

നിപ ബാധിതര്‍ക്ക് കൈത്താങ്ങായി നിന്നതിനാല്‍ അക്കാരണം കൊണ്ടുതന്നെ പലരും ഒറ്റപ്പെടുത്തിയെന്നും ജാബിര്‍

Update: 2018-06-22 05:17 GMT
Advertising

നിപ വൈറസ് ബാധയില്‍ പന്തിരിക്കരക്കാരെ പലരും ഒറ്റപ്പെടുത്തിയപ്പോള്‍ പലര്‍ക്കും കൈത്താങ്ങായി നിന്നയാളാണ് കെ കെ ജാബിര്‍. നിപ ബാധിച്ച് മരിച്ച നാല് പേരെ ആശുപത്രിയിലെത്തിക്കുകയും കൂടെ ഉണ്ടാവുകയും ചെയ്തത് ജാബിറായിരുന്നു.

ജാബിറിന്റെ ജീവിതത്തിലെ പലരെയും കവര്‍ന്നെടുത്താണ് നിപ കടന്ന് പോയത്. ഉമ്മ മറിയം, പിതാവിന്റെ ജ്യേഷ്ഠന്‍ മൂസ, ആദ്യം രോഗം ബാധിച്ച മൂസയുടെ മകന്‍ സാബിത്ത്, സഹോദരന്‍ സാലിഹ്. നിപ ആണെന്ന് സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ ഇവരെയെല്ലാം ആശുപത്രിയിലെത്തിക്കാനും പരിചരിക്കാനും ഒപ്പമുണ്ടായിരുന്നത് ജാബിറായിരുന്നു.

നിപ വൈറസാണെന്ന് സ്ഥിരീകരിച്ചപ്പോള്‍ പലരും ഒറ്റപ്പെടുത്തി. ജാബിറിന് അതില്‍ ഒട്ടും വിഷമമില്ല. മെക്കാനിക്കല്‍ എഞ്ചിനീയറായ ജാബിര്‍ ആരോഗ്യവകുപ്പിന്‍റെ നീരീക്ഷണത്തിലുണ്ടായിരുന്നു. നിപ വൈറസ് നല്കിയ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തനായിട്ടില്ല ജാബിര്‍.

Full View
Tags:    

Similar News