താമരശ്ശേരി ചുരം: ഗതാഗത നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു

താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആര്‍ടിസി ബസ് ഇന്ന് മുതല്‍ കടത്തിവിടും. എന്നാല്‍ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും.

Update: 2018-06-24 06:27 GMT
Advertising

ശക്തമായ മഴയില്‍ തകര്‍ന്ന താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആര്‍ടിസി ബസ് ഇന്ന് മുതല്‍ കടത്തിവിടും. റോഡ് തകര്‍ന്ന ചിപ്പിലിതോടില്‍ വണ്‍വേ രീതിയിലാകും ബസുകള്‍ കടത്തിവിടുക. എന്നാല്‍ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും.

ചുരത്തിലെ ചിപ്പിലിത്തോട് ഭാഗത്ത് തകര്‍ന്ന റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ മൂന്ന് മാസമെങ്കിലും എടുക്കും. നിലവില്‍ ഒരു ഭാഗത്തുകൂടി കെഎസ്ആര്‍ടിസി ബസ് കടത്തിവിടാനാണ് തീരുമാനം. റോഡിന്റെ സുരക്ഷ പരിശോധിക്കനായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ കെഎസ്ആര്‍സി ബസില്‍ തകര്‍ന്ന ഭാഗത്തുകൂടി യാത്ര ചെയ്തു.

Full View

രാത്രി 10 മണി മുതല്‍ 6 മണി വരെ കെഎസ്ആര്‍ടിസി ബസുകളും സര്‍വ്വീസ് നടത്തില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും കുറ്റ്യാടി ചുരം വഴിയായിരിക്കും സര്‍വ്വീസ് നടത്തുക. ചിപ്പിലിത്തോട്ടിലെ ഗതാഗതം നിയന്ത്രിക്കാന്‍ ഉടന്‍ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

Tags:    

Similar News