പത്തനാപുരത്ത് വൃദ്ധമാതാവിന് മകന്റെയും മരുമകളുടെയും മര്‍ദ്ദനമെന്ന് പരാതി

മര്‍ദ്ദനത്തിന് ശേഷം അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു

Update: 2018-06-25 08:28 GMT
Advertising

കൊല്ലം പത്തനാപുരത്ത് വൃദ്ധമാതാവിന് മകന്റെയും മരുമകളുടെയും മര്‍ദ്ദനമെന്ന് പരാതി . മര്‍ദ്ദനത്തിന് ശേഷം അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. സ്വത്തുക്കള്‍ എഴുതി നല്‍കാത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ഇന്ദിരാമ്മ പറഞ്ഞു.

Full View

പത്തനാപുരം കുണ്ടയം വീട്ടില്‍ ഇന്ദിരാമ്മയെയാണ് മകന്‍ പ്രദീപും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇന്ദിരാമ്മയെ മരുമകള്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. പരിക്കേറ്റ് വീടിന് വെളിയില്‍ നിന്നിരുന്ന ഇന്ദിരാമ്മയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സ്വത്തുക്കള്‍ എഴുതി വാങ്ങാനാണ് മകനും മരുമകളും ശ്രമിക്കുന്നതെന്നും കഴിഞ്ഞ ഒരു വര്‍ഷമായി ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കുന്നതായും മാതാവ് പറഞ്ഞു.

വീട്ടില്‍ നിന്നും ഭക്ഷണം നല്‍കാറില്ല, റേഷന്‍ അരി വാങ്ങി കഞ്ഞിവെച്ചതിന് മണ്ണ് വാരിയിട്ടു. മര്‍ദ്ദനത്തില്‍ ഇന്ദിരാമ്മയുടെ വിരലുകള്‍ക്ക് ക്ഷതമേല്‍ക്കുകയും പുറത്ത് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് ഇനി വീട്ടിലേക്കില്ലെന്നും സഹോദരങ്ങളുടെ അടുത്തേക്ക് പോകുമെന്നും ഇന്ദിരാമ്മ പറഞ്ഞു.

Tags:    

Similar News