ചേനക്കുന്നിലെ ജലസംഭരണി ഭീഷണിയെന്ന് നാട്ടുകാര്‍; മഴവെള്ളം സംഭരിക്കാനാണ് സംഭരണി നിര്‍മ്മിച്ചതെന്ന് സ്ഥലമുടമ

ചേനക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടനിര്‍മാണം നടക്കുന്നുണ്ട്. ഇവിടെയാണ് ഇരുപത്തഞ്ച് അടിയിലേറെ താഴ്ചയുള്ളതും അര ഏക്കറോളം വിസ്തൃതിയുള്ളതുമായ ജലസംഭരണി നിര്‍മിച്ചിരിക്കുന്നത്. 

Update: 2018-06-28 08:39 GMT
Advertising

മലപ്പുറം ചെറുകാവിലെ ചേനക്കുന്നില്‍ സ്വകാര്യ വ്യക്തി നിര്‍മ്മിച്ച ജലസംഭരണിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. കുന്നിന്‍റെ അറ്റത്ത് നിര്‍മ്മിച്ച ഈ ജലസംഭരണി തകരുമോ എന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. എന്നാല്‍ മഴവെള്ളം സംഭരിക്കാനാണ് സംഭരണി നിര്‍മ്മിച്ചതെന്നാണ് സ്ഥല ഉടമയുടെ വാദം.

ചെറുകാവ് പഞ്ചായത്തിലെ ചേനക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് കെട്ടിടനിര്‍മാണം നടക്കുന്നുണ്ട്. ഇവിടെയാണ് ഇരുപത്തഞ്ച് അടിയിലേറെ താഴ്ചയുള്ളതും അര ഏക്കറോളം വിസ്തൃതിയുള്ളതുമായ ജലസംഭരണി നിര്‍മിച്ചിരിക്കുന്നത്. കുന്നിന്‍റെ ഒരറ്റത്തായാണ് ജലസംഭരണിയുടെ സ്ഥാനം. ജലസംഭരണി ഭീഷണി ഉയര്‍ത്തുന്നതായാണ് താഴ്‍വരയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പറയുന്നത്.

Full View

ജിയോളജി വകുപ്പിന്‍റെ അനുമതി ജലസംഭരണിക്ക് ഇല്ലെന്ന് മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് ഇബ്രാഹിം മീഡിയാവണിനോട് പറഞ്ഞു. എന്നാല്‍ മഴവെള്ള സംഭരണി മാത്രമാണ് ഇതെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥല ഉടമ വിശദീകരിച്ചു.

Tags:    

Similar News