യുദ്ധഭൂമികളിലെ ജീവകാരുണ്യത്തിന്റെ വേറിട്ട മുഖമായി ഡോക്ടര്‍ ദീപ

ആഭ്യന്തരയുദ്ധങ്ങള്‍ തീര്‍ത്ത തെക്കന്‍ സുഡാനില്‍ ആരോഗ്യസേവനത്തിന് പോയ ആദ്യ മലയാളി വനിത ഡോക്ടറാണ് അനസ്തേഷ്യസ്റ്റ് കെ വി ദീപ. ഈ വര്‍ഷം സിറിയയിലേക്ക് ആരോഗ്യരംഗത്തെ ദൌത്യവുമായി പോകാനൊരുങ്ങുകയാണ് അവര്‍

Update: 2018-06-29 09:35 GMT
Advertising

ആഭ്യന്തരയുദ്ധങ്ങള്‍ തീര്‍ത്ത തെക്കന്‍ സുഡാനില്‍ ആരോഗ്യസേവനത്തിന് പോയ ആദ്യ മലയാളി വനിത ഡോക്ടറാണ് അനസ്തേഷ്യസ്റ്റ് കെ വി ദീപ. എം എസ് എഫ് അഥവാ ഡോക്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് എന്ന സംഘടനയുടെ ഭാഗമായിട്ടായിരുന്നു ദീപയുടെ ആരോഗ്യരംഗത്തെ ദൌത്യം. പാലക്കാട് കണ്ണാടി സ്വദശിയായ ദീപ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി മറ്റ് രാജ്യങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്.

നിരന്തരമായ കലാപങ്ങളാണ് സുഡാനില്‍. അവിടത്തെ ആരോഗ്യദൌത്യം വലിയ വെല്ലുവിളി നിറഞ്ഞതും. അവിടമാണ് മലയാളിയായ ഡോ. കെ വി ദീപ സേവനത്തിന് തെരഞ്ഞെടുത്തത്. ഒരു വിദേശ രാജ്യത്ത് പോലും അതുവരെ പോയിട്ടില്ലാത്ത ദീപ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പോയ ടീമിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായിരുന്നു ദീപ

യാതൊരു സൌകര്യവുമില്ലാത്ത മരുഭൂമിയില്‍ കെട്ടിയുണ്ടാക്കിയ ടെന്‍റുകളിലായിരുന്നു ആശുപത്രിയും ഓപ്പറേഷന്‍ തിയേറ്ററുമെന്ന് ദീപ പറയുന്നു. ആരോഗ്യമേഖലയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ ചികിത്സിക്കുന്നതാണ് ദീപ അവിടെ കണ്ടത്. പഠിച്ച പുസ്തകങ്ങള്‍ക്കപ്പുറത്തുള്ള ജീവിതവും ചികിത്സാരീതിയും കണ്ടതിന്‍റെ അന്പരപ്പായിരുന്നു ആദ്യം. പിന്നെ തന്‍റെ ദൌത്യത്തില്‍ ദീപ സജീവമായി.

40 ദിവസത്തെ സേവനത്തിന് ശേഷം സുഡാനില്‍ നിന്ന് മടങ്ങിയത് ജീവിതത്തില്‍ ഇനിയുമേറെ ദൌത്യങ്ങളേറ്റെടുക്കാനുണ്ടന്ന തിരിച്ചറിവോടെ. ഈ വര്‍ഷം സിറിയയിലേക്ക് ആരോഗ്യരംഗത്തെ ദൌത്യവുമായി പോകാനൊരുങ്ങുകയാണ് ഡോ. ദീപ.

Tags:    

Similar News