റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി കോഴിക്കോട്ടെ കുടുംബശ്രീ വീട്ടമ്മമാര്‍
അഗ്നിബാധയെ തുടര്‍ന്ന് സര്‍വ്വതും നശിച്ചതിനാല്‍ ദൈനംദിന ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണ് കാളിന്ദി കുഞ്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് നിവാസികള്‍.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി കോഴിക്കോട് കോര്‍പ്പറേന്‍ കുടുംബശ്രീ യൂണിറ്റ്. ഭക്ഷ്യവസ്തുക്കളും പുത്തനുടുപ്പുകളുമായാണ് സംഘം കാളിന്ദി കുഞ്ച് അഭയാര്‍ത്ഥികാമ്പിലെത്തിയത്. സി പി നാരായണന്‍ എംപിയും സംഘത്തോടൊപ്പം ക്യാമ്പ് സന്ദര്‍ശിച്ചു.
അഗ്നിബാധയെ തുടര്‍ന്ന് സര്‍വ്വതും നശിച്ചതിനാല്‍ ദൈനംദിന ജീവിതം തള്ളിനീക്കാന്‍ പാടുപെടുകയാണ് കാളിന്ദി കുഞ്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ് നിവാസികള്‍. കടുത്ത വേനലും ഇടക്ക് പെയ്യുന്ന മഴയും കൂടിയായപ്പോള്‍ ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ട് നേരിടുകയാണ്. ഇതിനിടെയാണ് സഹായഹസ്തവുമായി കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ യൂണിറ്റ് എത്തിയത്. 13 അംഗസംഘമാണ് സി പി നാരായണന്‍ എംപിക്ക് ഒപ്പം ക്യാമ്പ് സന്ദര്‍ശിച്ച് ഭക്ഷ്യവസ്തുക്കളടക്കമുള്ള കിറ്റ് കൈമാറിയത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കാനായതിന്റെ സംതൃപ്തിയിലായിരുന്നു യൂണിറ്റ് അംഗങ്ങള്‍.
ഉബൈദ് സൈനുലാബുദ്ദീന്‍ പീസ് ഫൌണ്ടേഷനും കുടുംബശ്രീ അംഗങ്ങള്‍ക്കൊപ്പം ക്യാമ്പിലെത്തിയിരുന്നു. കാമ്പിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിനായി തയ്യല്‍ യന്ത്രങ്ങളടക്കമുള്ളവ ഫൌണ്ടേഷന്‍ കൈമാറി.