നിപയെ തുരത്തിയവര്‍ക്ക് കോഴിക്കോടിന്റെ ആദരം

സ്നേഹാദരം എന്നു പേരിട്ട പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Update: 2018-07-02 05:10 GMT
Advertising

നിപാ വൈറസ് നിയന്ത്രണ വിധേയമാക്കുന്നതിന് പ്രവര്‍ത്തിച്ച ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് കോഴിക്കോടിന്റെ ആദരം. സ്നേഹാദരം എന്നു പേരിട്ട പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് വൈറോളജി എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Full View

നിപയെന്ന മഹാമാരിയെ തുരത്താന്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരൊക്കെ ടാഗോര്‍ ഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോടിന്റെ സ്നേഹാദരം ഏറ്റുവാങ്ങാന്‍. നിപയെ ചെറുക്കാന്‍ നേതൃത്വം നല്‍കിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുള്‍പ്പെടെയുള്ളവരെ വേദിയില്‍ ആദരിച്ചു. ഇവര്‍ക്കുള്ള പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. നിപാ പ്രതിരോധ കാലത്തെ അനുഭവങ്ങള്‍ പലരും സദസുമായി പങ്കിട്ടു.നിപ വീണ്ടും വരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News