ഒ.വി വിജയന്റെ ജന്‍മദിനാഘോഷ വേദിയില്‍ വിജയന്റെ നിലപാടുകളെ ചൊല്ലി സാഹിത്യകാരന്‍മാര്‍ തമ്മില്‍ വാക്പോര്
പാലക്കാട് തസ്രാക്കില്‍ നടന്ന ഒ.വി വിജയന്‍ ജന്മദിനാഘോഷ പരിപാടിയിലാണ് ഒരു വശത്ത് സക്കറിയയും മറുവശത്ത് ഒ.വി ഉഷ, ആഷാ മേനോന്‍, വി മധുസൂദനന്‍ നായര്‍ എന്നിവരും വാക്‌പോര് നടത്തിയത്.
ഒ.വി വിജയന്റെ ജന്‍മദിനാഘോഷ വേദിയില്‍ വിജയന്റെ നിലപാടുകളെ ചൊല്ലി സാഹിത്യകാരന്‍മാര്‍ തമ്മില്‍ വാക്പോര്. പാലക്കാട് തസ്രാക്കില്‍ നടന്ന ഒ.വി വിജയന്‍ ജന്മദിനാഘോഷ പരിപാടിയിലാണ് ഒരു വശത്ത് സക്കറിയയും മറുവശത്ത് ഒ.വി ഉഷ, ആഷാ മേനോന്‍, വി മധുസൂദനന്‍ നായര്‍ എന്നിവരും വാക്‌പോര് നടത്തിയത്.
ഒ.വി വിജയന്റെ ആത്മീയശൈലിയെയും ഹിന്ദുത്വ സംഘടനയില്‍ നിന്ന് അവാര്‍ഡ് വാങ്ങിയതിനെയും എഴുത്തുകാരന്‍ സക്കറിയ വിമര്‍ശിച്ചതിനു പിന്നാലെയായിരുന്നു വാക്പോര്.
എഴുത്തിലും ജീവിതത്തിലും ഏട്ടന്‍ വര്‍ഗീയവാദിയായിരുന്നില്ലെന്ന് ഒ.വി വിജയന്റെ സഹോദരിയും എഴുത്തുകാരിയുമായ ഒ.വി ഉഷ. അവാര്‍ഡ് സ്വീകരിച്ചത് തെറ്റല്ലെന്നു പറഞ്ഞ് സക്കറിയയെ എതിര്‍ത്ത് ആഷാമേനോന്‍. സക്കറിയയെ എതിര്‍ത്ത് കവി മധുസൂദനന്‍ നായരും രംഗത്തെത്തി.
പുരസ്‌കാരം ആര് തരുന്നു എന്നത് പ്രധാനമാണെന്നും ഒരു വര്‍ഗീയ സംഘടനയുടെയും മത നേതാക്കന്‍മാരുടെയും അവാര്‍ഡ് താന്‍ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി സക്കറിയ പറഞ്ഞു നിര്‍ത്തി.