തമിഴ്‍നാട്ടില്‍ നിന്നെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്റില്‍ വെച്ച്; ദൃശ്യങ്ങള്‍ മീഡിയവണിന്

തമിഴ്‍നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്റുകളില്‍ വെച്ച്.

Update: 2018-07-04 06:53 GMT
Advertising

തമിഴ്‍നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്റുകളില്‍ വെച്ച്. മത്സ്യത്തില്‍ പ്രത്യേക മിശ്രിതം ചേര്‍ക്കുന്നതിന്റെ ചേർക്കുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ഇത്തരം ഐസ് ഉപയോഗിച്ചാൽ മീൻ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാനാകുമെന്നാണ് കേരളത്തിൽ നിന്നും മീൻ വാങ്ങാനെത്തുന്ന കച്ചവടക്കാർ പറയുന്നത്.

വീട്ടിലെ സല്‍ക്കാരത്തിനായി രണ്ട് ബോക്സ് മീന്‍ നാഗപട്ടണത്ത് നിന്നും വാങ്ങിയെന്നും ഇതില്‍ ഇടാന്‍ ഐസ് വേണമെന്നും ആവശ്യപ്പെട്ടാണ് ഞങ്ങള്‍ ഹാര്‍ബറിന് സമീപത്തെ ഐസ് പ്ളാന്‍റില്‍ എത്തിയത്. തെന്‍മല വരെ കൊണ്ട് പോകേണ്ടതാണെന്നും വഴിയില്‍ ചില സാധനങ്ങള്‍ വാങ്ങാനുള്ളതിനാല്‍ താമസം ഉണ്ടാകുമെന്നും പറഞ്ഞതോടെ പ്രത്യേക ഐസ് തരാമെന്നായി തൊഴിലാളി. തുടര്‍ന്ന് ഒരാള്‍ കപ്പില്‍ ഉപ്പ് ശേഖരിച്ചു. കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ലായനി വെള്ളം കലര്‍ത്തി ഉപ്പിനൊപ്പം ഐസില്‍ ഒഴിച്ചു

Full View

കലര്‍ത്തിയത് ഫോര്‍മാലിന്‍ അല്ലേ എന്ന് ചോദിച്ചതോടെ മാനേജര്‍ ഞങ്ങളെ പുറത്തിറക്കി. ക്യാമറ തിരിച്ചറിയുമെന്നതായതോടെ ഞങ്ങള്‍ തലയൂരി. കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ പ്ളാന്‍റിന് മുന്നില്‍ കാത്തു കിടക്കുന്നുണ്ടായിരുന്നു. പ്രത്യേക തരം ഐസാണ് കമ്പനിയിൽ ലഭിക്കുന്നതെന്നും ഉപയോഗിച്ചാൽ മീൻ ചീത്തയാവില്ലെന്നും ഇവരിൽ ഒരാൾ സാക്ഷ്യപ്പെടുത്തി.

ഐസ് മാത്രം ഇട്ട് സൂക്ഷിച്ചാല്‍ മത്സ്യത്തിന് ഫ്രഷ്നസ് തോന്നില്ലെന്നും ഇത് മൂലമാണ് ദീര്‍ഘദൂരം കൊണ്ടുവരേണ്ട മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നതെന്നും ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പീറ്റര്‍ മത്ത്യാസ് പറഞ്ഞു.

Tags:    

Similar News