അമ്മ എക്സിക്യൂട്ടീവ് ഈ മാസം 19ന്; ചര്‍ച്ചകള്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍

അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് അമ്മക്ക് കത്ത് നൽകിയ നടിമാരായ രേവതി, പാർവതി, പത്മപ്രിയ എന്നിവർക്ക് ക്ഷണക്കത്ത് നൽകും.

Update: 2018-07-05 05:58 GMT
Advertising

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ച ചെയ്യാനായി അമ്മ എക്സിക്യൂട്ടീവ് ഈ മാസം 19ന് യോഗം ചേരും.. നടിമാരായ രേവതി, പാർവതി, പത്മപ്രിയ എന്നിവരുടെ ആവശ്യത്തെ തുടർന്നാണ് യോഗം. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിലാകും ചർച്ചകൾ.

19ന് ചർച്ചക്ക് ക്ഷണിച്ച് വനിതാ കൂട്ടായ്മക്ക് കത്ത് നൽകും.. പ്രാധാന്യമുള്ള വിഷയം ചര്‍ച്ചയ്ക്കുണ്ടെന്ന് എക്സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് സന്ദേശം ലഭിച്ചു. അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് അമ്മക്ക് കത്ത് നൽകിയ നടിമാരായ രേവതി, പാർവതി, പത്മപ്രിയ എന്നിവർക്ക് ക്ഷണക്കത്ത് നൽകും.

ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് അമ്മ സംഘടനയിൽ നിന്ന് ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ഗീതു മോഹൻദാസ് എന്നിവർ രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് അടിയന്തരയോഗം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വുമൺ ഇൻ സിനിമ കലക്ടീവിൽ അംഗങ്ങളായ മൂന്ന് നടിമാർ അമ്മ സെക്രട്ടറിക്ക് കത്ത് അയച്ചത്.. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് നോമിനേഷൻ നൽകാൻ സമ്മതിച്ചില്ലെന്ന നടിമാരുടെ പരാതിയും 19ന് നടക്കുന്ന യോഗത്തിൽ ചർച്ചയായേക്കും..

Full View

ലണ്ടനിലുള്ള മോഹൻലാൽ അടുത്തയാഴ്ച കൊച്ചിയിലെത്തും. ഇതിന് ശേഷമാകും ചർച്ചയുടെ വിശദമായ അജണ്ട തീരുമാനിക്കുക.. മോഹൻലാലിന്റെ സൌകര്യം കൂടി പരിഗണിച്ചാണ് എക്സിക്യൂട്ടീവ് യോഗം 19ന് തീരുമാനിച്ചത്. തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

Tags:    

Similar News