അവന്‍ വന്നത് കുറച്ചുദിവസം താമസിക്കാനായിരുന്നു; കൊല്ലാന്‍ വേണ്ടി ആരോ അവനെ തിരിച്ചുവിളിക്കുകയായിരുന്നുവെന്ന് കുടുംബം

കുറച്ചുദിവസത്തേക്ക് വീട്ടിലെത്തിയ അഭിമന്യു, നിരന്തരം വിളികള്‍ വന്നതിനെത്തുടര്‍ന്നാണ് കോളജിലേക്ക് മടങ്ങിയത്. അഭിമന്യുവിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നടപടികള്‍ ഉണ്ടായെന്നും കുടുംബം ഉറച്ച് വിശ്വസിക്കുന്നു.

Update: 2018-07-05 09:07 GMT
Advertising

അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് കുടുംബം. കുറച്ചുദിവസത്തേക്ക് വീട്ടിലെത്തിയ അഭിമന്യു, നിരന്തരം വിളികള്‍ വന്നതിനെത്തുടര്‍ന്നാണ് കോളജിലേക്ക് മടങ്ങിയത്. പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും ഇനിയൊരു കൊലപാതകം ക്യാംപസുകളില്‍ ഉണ്ടാകരുതെന്നും അഭിമന്യുവിന്‍റെ കുടുംബം പറയുന്നു.

എറണാകുളത്ത് നിന്ന് ഡിവൈഎഫ്ഐ പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിമന്യു വട്ടവടയിലെ വീട്ടിലെത്തിയത്. എന്നാല്‍ നിരന്തരം ഫോണ്‍വിളികള്‍ വന്നതിനാലാണ് അഭിമന്യു ഞായറാഴ്ച വൈകിട്ട് തന്നെ എറണാകുളത്തേക്ക് മടങ്ങിയത്. അഭിമന്യുവിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നടപടികള്‍ ഉണ്ടായെന്നും കുടുംബം ഉറച്ച് വിശ്വസിക്കുന്നു.

Full View

കലാലയ രാഷ്ട്രീയത്തിന്‍റെ അവസാന ഇരയായിരിക്കണം തന്‍റെ മകനെന്ന് അഭിമന്യുവിന്‍റെ അച്ഛന്‍ പറഞ്ഞു. ഘാതകാരെ പിടികൂടി കടുത്ത ശിക്ഷ നല്‍കണമെന്നും അച്ഛന്‍ മനോഹരന്‍ ആവശ്യപ്പെടുന്നു.

പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹോദരി കൌസല്യ ഏറെ നാളായി അഭിമന്യുവിനെ കണ്ടിരുന്നില്ല. ഇത് തീരാദുഖമെന്നും കൌസല്യ.

അഭിമന്യുവിന്‍റെ ശരീരത്തില്‍ കൊലക്കത്തികുത്തിയിറക്കിയവരെ എത്രയും വേഗം നിയമത്തി‍ന്‍റെ മുമ്പില്‍ കൊണ്ടുവരണമെന്നു മാത്രമാണ് അഭിമന്യുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

Tags:    

Similar News