പാലേരിയിലെ ‘കുട്ടി മുതലാളി’; പക്ഷിവളര്‍ത്തലിലൂടെ ആയിരങ്ങള്‍ കൊയ്യുന്ന ആറാം ക്ലാസുകാരന്‍

ഇഷ്ടം ഹോബിയായ പക്ഷിവളര്‍ത്തലിലൂടെ ചെറുപ്രായത്തിലേ സ്വന്തമായി വരുമാനമുണ്ടാക്കുന്ന ഒരു ആറാം ക്ലാസ് വിദ്യാർഥിയെ പരിചയപ്പെടാം. കോഴിക്കോട് പാലേരിയിലെ നദീം അബ്ദുള്‍ അസീസാണ് ആ മിടുക്ക‍ന്‍. 

Update: 2018-07-10 10:40 GMT
Advertising

ഇഷ്ടം ഹോബിയായ പക്ഷിവളര്‍ത്തലിലൂടെ ചെറുപ്രായത്തിലേ സ്വന്തമായി വരുമാനമുണ്ടാക്കുന്ന ഒരു ആറാം ക്ലാസ് വിദ്യാർഥിയെ പരിചയപ്പെടാം. കോഴിക്കോട് പാലേരിയിലെ നദീം അബ്ദുള്‍ അസീസാണ് ആ മിടുക്ക‍ന്‍. കോഴിയും കോഴിമുട്ടയും വിറ്റ് നാട്ടിലെ ഒരു കുട്ടിമുതലാളിയായി മാറിയിട്ടുണ്ട് ഇതിനകം നദീം.

ചെറുപ്രായത്തിലേ തന്നെ പക്ഷികളുമായി കൂട്ടൂകൂടി തുടങ്ങിയതാണ് നദീം. ലവ്ബേര്‍ഡ്സ്, പ്രാവുകള്‍ എന്നിവയെല്ലാം ചങ്ങാതിമാരായുണ്ട്. പക്ഷേ കോഴികളോടാണ് കൂടുതല്‍ ഇഷ്ടം. കരിങ്കോഴി, അലങ്കാരകോഴി, ഗിനികോഴി, നാടന്‍ കോഴി, അങ്കകോഴി തുടങ്ങീ വിലകൂടിയ ഇനങ്ങളാണ് കൂട്ടിനുള്ളത്. പിന്നെ കാടയും. നദീമിന്‍റെ താത്പര്യം കണ്ട് പിതാവ് അബ്ദുള്‍ അസീസ് ശാസ്ത്രീയമായി തന്നെ കൂടൊരുക്കി കൊടുത്തു. കരിങ്കോഴിയുടെ മുട്ട ഒന്നിന് 60 രൂപ ലഭിക്കുന്നുണ്ട് നദീമിന്.

Full View

പാലേരി വടക്കുംപാട് ഹൈസ്കൂളിലെ മാതൃക കര്‍ഷകനാണ് ആറാംക്ലാസ് വിദ്യാര്‍ഥിയായ നദീം. സ്കൂളിലേക്ക് പോകുന്നത് വരെയും തിരികെ വന്നാലും നദീം ഈ കോഴികള്‍ക്കും പക്ഷികള്‍ക്കുമൊപ്പമാണ്. സഹായികളായുള്ളത് ഉമ്മ ഹന്നത്തും, സഹോദരങ്ങളായ നജും നിദയും.

Tags:    

Similar News