ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ മരിച്ചു

ഒരു മാസം തികയുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നു പേരാണ് ജില്ലയില്‍ മരിച്ചത്

Update: 2018-07-11 08:08 GMT
Advertising

ഇടുക്കി ജില്ലയില്‍ വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. രാജാപ്പാറമേട്ടിലാണ് ഇന്നലെ രാത്രി കാട്ടാന തമിഴ്നാട് സ്വദേശിയെ ചവിട്ടികൊന്നത്. ഒരു മാസം തികയുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നു പേരാണ് ജില്ലയില്‍ മരിച്ചത്.

Full View

ഇടുക്കി ശാന്തന്‍പാറയ്ക്കടുത്ത് രാജാപ്പാറമേട്ടിലാണ് രാത്രി 12.30യോടെ എസ്റ്റേറ്റ് മാനേജരും സ്വകാര്യ റിസോര്‍ട്ട് ജീവനക്കാരനുമായ കുമാറിനെ കാട്ടാന ചവിട്ടിക്കൊന്നത്. തമിഴ്നാട് മീനാക്ഷിപുരം സ്വദേശിയായ കുമാറും കുടുംബവും തമിഴ്നാട് പോയി തിരികെ മടങ്ങി കുമളി ദേശീയപാതയില്‍ രാജാപ്പാറമെട്ടിലെ റിസോര്‍ട്ടിലേക്ക് നടക്കുന്ന വഴി കാട്ടാന ആക്രമിച്ചത്. ആനയെ കണ്ട് ഭയന്ന് മുന്നോട്ടോടിയ കുമാറിനെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് വീഴ്ത്തിയാണ് ചവിട്ടിയത്. ഭാര്യയും റിസോര്‍ട്ടിലെ മറ്റൊരു ജീവനക്കാരനും എതിര്‍വശത്തേക്ക് ഓടി ഒരു വീട്ടില്‍ രക്ഷ തേടുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയച്ചതിനെതുടര്‍ന്ന് പൊന്‍മുടി, ബോഡിമെട്ട് സെക്ഷന്‍ ഓഫീസറടങ്ങുന്ന വനപാലകര്‍ സ്ഥലത്തെത്തി. ഇന്നു രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കുമാറിന്റെ മൃതദേഹം മാറ്റിയത്. കഴിഞ്ഞ ഒരു മാസക്കാലത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് കുമാര്‍. പൂപ്പാറയില്‍ വേലു എന്ന തോട്ടം തൊഴിലാളിയും സിങ്കുകണ്ടത്ത് തങ്കച്ചന്‍ എന്നയാളുമാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മാസത്തിനിടെ മരിച്ചത്.

ये भी पà¥�ें- ഫോട്ടോയെടുക്കാന്‍ ശ്രമിച്ചയാളെ കാട്ടാന ചവിട്ടിക്കൊന്നു

Tags:    

Similar News