ഹിന്ദു പാകിസ്താന്‍: ശശി തരൂരിനെ പിന്തുണച്ച് ചെന്നിത്തലയും വിഡി സതീശനും

തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല. ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ഉറപ്പാണ്. തരൂര്‍ ഉപയോഗിച്ച വാക്കുകളെ കുറിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു...

Update: 2018-07-13 14:18 GMT
Advertising

ബിജെപിക്കെതിരായ പ്രസ്താവനയില്‍ ശശി തരൂരിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തരൂര്‍ പറഞ്ഞതില്‍ തെറ്റില്ല. ബിജെപി അധികാരത്തിലെത്തിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ഉറപ്പാണ്. തരൂര്‍ ഉപയോഗിച്ച വാക്കുകളെ കുറിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു. തരൂരിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും രംഗത്തെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ ന്യൂനപക്ഷ അവകാശങ്ങള്‍ നിഷധിക്കപ്പെടും. ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കി മാറ്റും
ശശി തരൂര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ നിഷധിക്കപ്പെടും എന്നുമായിരുന്നു തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിക്കിടെ ശശി തരൂരിന്റെ പരാമര്‍ശം.

Full View

പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്ന ബി.ജെ.പി രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പ്രസ്താവന രാജ്യത്തെ ഹിന്ദുക്കളെ അപമാനിക്കുന്നതാണ്. പാകിസ്താന്‍ ഉണ്ടായതിന് കാരണക്കാര്‍ കോണ്‍ഗ്രസാണ്. അതുകൊണ്ട് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് ബി.ജെ.പിയുടെ വാദം.

ये भी पà¥�ें- ഹിന്ദു പാകിസ്താന്‍ വിവാദത്തില്‍ ശശി തരൂര്‍ എംപിക്ക് കോണ്‍ഗ്രസിന്റെ താക്കീത് 

വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനൊപ്പം നില്‍ക്കുന്നുണ്ടെങ്കിലും വാക്കുകളില്‍ ജാഗ്രത വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കി.

മാപ്പ് പറയേണ്ടതില്ലെന്നും ഹിന്ദുരാഷ്ട്രമെന്ന ആശയത്തില്‍ ബി.ജെ.പി വിശ്വസിക്കുന്നില്ലെങ്കില്‍ അത് തുറന്ന് പറയട്ടെയെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം.

I have said this before and I will say it again. Pakistan was created as a state with a dominant religion, that...

Posted by Shashi Tharoor on Wednesday, July 11, 2018
Full View
Tags:    

Similar News