നൈസാനയ്ക്കും തുണയായി സ്നേഹസ്‍പര്‍ശം പ്രേക്ഷകര്‍

നട്ടെല്ല് വളഞ്ഞ് പോകുന്ന രോഗം ബാധിച്ച് വീൽചെയറിൽ ദുരിതമനുഭവിക്കുന്ന പത്തനംതിട്ട സ്വദേശിയായ 12 കാരി നൈസാനയുടെ കഥ മീഡിയ വൺ സ്നേഹസ്പർശത്തിലൂടെയാണ് പുറം ലോകമറിഞ്ഞത്.

Update: 2018-07-14 08:21 GMT
Advertising

നട്ടെല്ല് വളഞ്ഞ് പോകുന്ന രോഗം ബാധിച്ച് ദുരിതമനുഭവിക്കുന്ന കൊച്ചു മിടുക്കി നൈസാന റഹീമിന് മീഡിയവൺ സ്നേഹസ്പർശത്തിന്റെ കൈത്താങ്ങ്.

ശസ്ത്രക്രിയ കാത്ത് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നൈസാനക്ക് മീഡിയവണ്‍ മാർക്കറ്റിങ്ങ് ചീഫ് ജനറൽ മാനേജർ സി മാത്യുവിന്റെ നേതൃത്വത്തില്‍ ധനസഹായം കൈമാറി.

വീൽചെയറിൽ ദുരിതമനുഭവിക്കുന്ന പത്തനംതിട്ട സ്വദേശിയായ 12 കാരി നൈസാനയുടെ കഥ മീഡിയ വൺ സ്നേഹസ്പർശത്തിലൂടെയാണ് പുറം ലോകമറിഞ്ഞത്. സുമനസുകളുടെ സഹായം ലഭിച്ചതോടെ നൈസാനക്ക് കൈത്താങ്ങായി മീഡിയ വൺ എത്തി. കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മീഡിയ വൺ മാർക്കറ്റിങ്ങ് ചീഫ് ജനറൽ മാനേജർ സി മാത്യു ഒരു ലക്ഷം രൂപയുടെ ചികിത്സ ധനസഹായം നൈസാനക്ക് കൈമാറി.

ശസ്ത്രക്രിയ കൊണ്ട് നൈസാന സുഖം പ്രാപിക്കുമെന്നാണ് ഡോക്ടർമാരുടെ പ്രത്യാശ. ലേക്ക് ഷോർ ഹോസ്പിറ്റൽ സി ഒ ഒ നിഹാജ് മുഹമ്മദ്, പീപ്പിൾസ് ഫൌണ്ടേഷൻ കോഡിനേറ്റർ സുഹൈർ ടി കെ, മീഡിയ വൺ അഡ്മിനിസ്ട്രേറ്റർ സജീദ് പി എം, മാർക്കറ്റിങ്ങ് മാനേജർ ബെൻസി മോൾ എന്നിവർ പങ്കെടുത്തു.

Tags:    

Similar News