മഴക്കെടുതിയില്‍ 108 കോടി രൂപയുടെ നാശനഷ്ടം; നഷ്ടപരിഹാരം വേഗത്തില്‍ നല്‍കും

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തില്‍ നല്‍കണമെന്ന് മുഖ്യമന്ത്രി വിളിച്ച ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം

Update: 2018-07-16 15:34 GMT
Advertising

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വേഗത്തില്‍ നല്‍കണമെന്ന് മുഖ്യമന്ത്രി വിളിച്ച ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനം. മഴക്കെടുതി നേരിടാന്‍ ആവശ്യമായ ഇടപെടല്‍ താമസംകൂടാതെ നടത്തണമെന്നും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. മഴക്കെടുതിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 11 പേര്‍ മരിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മിക്ക ജില്ലകളിലും മഴ കടുത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തത്. റവന്യൂമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ എല്ലാ ജില്ലാ കലക്ടര്‍മാരും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ജില്ലകളിലെ കാര്യങ്ങള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനാവശ്യമായ തുക എല്ലാ ജില്ലകളിലുമുണ്ടെന്ന് റവന്യൂമന്ത്രിയും പറഞ്ഞു.

Full View

മറ്റന്നാള്‍ സര്‍വ്വകക്ഷി സംഘം ഡല്‍ഹിയിലെത്തുമ്പോള്‍ മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്രസഹായം കേരളം ആവശ്യപ്പെടും. അതേസമയം കഴിഞ്ഞ ഒന്നര മാസത്തിനിടെ 108 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്തുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ വിലയിരുത്തല്‍.

Tags:    

Writer - ഇന്ദു മേനോന്‍

Writer

Editor - ഇന്ദു മേനോന്‍

Writer

Web Desk - ഇന്ദു മേനോന്‍

Writer

Similar News