കാലവർഷക്കെടുതി; റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ നിയോഗിച്ചു

സംസ്ഥാനത്ത് ഈ മാസം 21 വരെ കനത്ത മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി

Update: 2018-07-18 08:17 GMT
Advertising

കാലവർഷക്കെടുതിയിലെ നഷ്ടം വിലയിരുത്തി റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. സംസ്ഥാനത്ത് ഈ മാസം 21 വരെ കനത്ത മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.

Full View

കാലവർഷക്കെടുതിയിലെ നഷ്ടം വിലയിരുത്തിയ ശേഷം അടിയന്തരമായ ധനസഹായം നൽകാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.നഷ്ടം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിമാർക്കും സർക്കാർ നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. കുട്ടനാട്ടിൽ ടെണ്ടർ ഒഴിവാക്കി മട പുനർനിർമ്മാണത്തിന് പാടശേഖര സമിതികൾക്ക് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെയായി 193 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റവന്യൂ വകുപ്പിന്റെ കണക്ക്.

കണ്ണൂരിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്, 31 കോടി രൂപ. ഇടുക്കിയിൽ 25 കോടിരൂപയുടേയും തൃശൂരിൽ 20 കോടിയുടേയും നഷ്ടമുണ്ടായി .8869 ഹെക്ടറിൽ കൃഷി നശിച്ചു. 42000ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 5 വർഷത്തിനിടെ സംസ്ഥാനത്ത് ലഭിച്ച ശക്തമായ മഴയാണ് ഇത്തവണത്തേത്. സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടൽക്ഷോഭവും ശക്തമായ കാറ്റുമുളളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News