മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘമെത്തും: കണ്ണന്താനം
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി അന്വേഷിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തില്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി അന്വേഷിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സര്‍വകക്ഷി സംഘം ഉന്നയിച്ച ആവശ്യങ്ങളില്‍ നിസംഗത പുലര്‍ത്തിയ കേന്ദ്രം സമാന ആവശ്യങ്ങളില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മറുപടി നല്‍കുകയും ചെയ്തു.
ക്ഷണിക്കാത്തതില്‍ ഖേദമില്ലെന്നും നടപടി ശരിയാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനത്തെ ജനങ്ങളാണെന്നും കണ്ണന്താനം പറഞ്ഞു. ബിജെപിയെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിയാണ് മാറ്റിനിര്‍ത്തലിന് കാരണമെന്നാണ് വിവരം.
അതേസമയം സര്‍വകക്ഷി സംഘം ഉന്നയിച്ച് മറുപടി ലഭിക്കാത്ത മഴക്കെടുതിക്ക് കേന്ദ്ര സഹായം, കരിപ്പൂര്‍ വിമാനത്താവളത്തെ പൂര്‍ണ സജ്ജമാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി പ്രതികരണം അറിയിച്ചതായി കണ്ണന്താനം പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു മറ്റന്നാള്‍ കേരളത്തിലെത്തും.
ഇ ക്ലാസ് വിമാനങ്ങള്‍ കരിപ്പൂരിലിറക്കുന്നത് സംബന്ധിച്ച് ഈ മാസം 31ന് മുന്പ് തീരുമാനമെടുക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, റബ്ബര്‍വില, കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചതായും അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി.