നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയാവാമെന്ന് സര്‍ക്കാര്‍

വിചാരണയ്ക്ക് വനിതാ ജഡ്‌ജി ആണ് അഭികാമ്യമെന്നും സർക്കാർ അറിയിച്ചു.

Update: 2018-07-23 08:44 GMT
Advertising

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കുന്നതിന് തടസ്സമില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സമ്മതം അറിയിക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു. വിചാരണയ്ക്ക് വനിതാ ജഡ്‌ജി ആണ് അഭികാമ്യമെന്നും സർക്കാർ അറിയിച്ചു.

കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി സമർപ്പിച്ച ഹരജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. കേസിന്റെ പ്രത്യേക സാഹചര്യം കോടതി പരിഗണിക്കണമെന്നും സർക്കാർ അറിയിച്ചു. പ്രതിയായ ദിലീപ് വിചാരണ തടസപ്പെടുത്താൻ നിരന്തരം ഹർജിയുമായി കോടതിയെ സമീപിക്കുകയാണ്. അതുകൊണ്ട് വിചാരണ വേഗത്തിലാക്കണം എന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Full View

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരവും മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും ആരോപിച്ചാണ് ദിലീപിന്റെ ഹരജി. കേസിലെ വിചാരണ നടപടികൾ വൈകിപ്പിക്കാൻ ദിലീപ് ശ്രമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News