ഗെയിലിനെടുത്ത പൈപ്പ് കുഴിയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്
കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണത്. നിലവിളി കേട്ടെത്തിയവര്‍ ചെളിയില്‍ നിന്നാണ് സുഹൈലിനെ പൊക്കിയെടുത്തത്.
ഗെയില്‍ വാതക പൈപ്പ് ലൈനിനായി എടുത്ത കുഴിയിലെ വെള്ള കെട്ടില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്ക്. മുക്കം പാലാട്ട്പറമ്പ് വയലില്‍ കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. വെള്ളകെട്ടില്‍ വീണ് പരിക്കേറ്റ മുഹമ്മദ് സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളിച്ചു കൊണ്ടിരിക്കെയാണ് പുല്ലമ്പാടി ബഷീറിന്‍റെ മകന്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സുഹൈല്‍ ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണത്. നിലവിളി കേട്ടെത്തിയവര്‍ ചെളിയില്‍ നിന്നാണ് സുഹൈലിനെ പൊക്കിയെടുത്തത്.
വിദ്യാര്‍ഥിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈപ്പ് ലൈനിനായി നിര്‍മിച്ച കുഴികള്‍ മൂടാത്തതാണ് അപകടത്തിനിടയാക്കിയത്. ഗെയിലിന്‍റെ ഭാഗത്ത് നിന്ന് കുഴികള്‍ മൂടുന്ന കാര്യത്തില്‍ ഗുരുതരമായ പിഴവ് സംഭവിച്ചതായും ആക്ഷേപമുണ്ട്