അഭിമന്യു വധം: ഒരു പ്രതി കൂടി കസ്റ്റഡിയില്‍

പള്ളുരുത്തി സ്വദേശിയായ ഇയാളെ കൊച്ചിയില്‍ നിന്നുമാണ് പോലിസ് പിടികൂടിയത്. പിടിയിലായ ഒന്നാം പ്രതി മുഹമ്മദിനെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റു പ്രതികള്‍ക്ക് കേസുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ടെന്ന് പോലിസ്.

Update: 2018-07-25 14:15 GMT
Advertising

അഭിമന്യു വധകേസില്‍ ഒരു പ്രതി കൂടി കസ്റ്റഡിയില്‍. ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്ളുരുത്തി സ്വദേശി സനീഷാണ് കസ്റ്റഡിയിലായത്. കേസില്‍ നിര്‍ണായക വിവരങ്ങളും പ്രധാന പ്രതികളേയും ഇനിയും കണ്ടെത്താനുണ്ടെന്നാണ് പൊലിസ് പറയുന്നത്.

മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ സനീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. പള്ളുരുത്തി സ്വദേശിയായ ഇയാളെ കൊച്ചിയില്‍ നിന്നുമാണ് പോലിസ് പിടികൂടിയത്. പിടിയിലായ ഒന്നാം പ്രതി മുഹമ്മദിനെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റു പ്രതികള്‍ക്ക് കേസുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്.

ഒന്നാം പ്രതി മുഹമ്മദിന് മൂന്ന് വര്‍ഷമായി കാമ്പസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. സംഭവ ദിവസത്തെ ചുവരെഴുത്ത് വാട്സ് ആപ് സന്ദേശമായി മൊബൈല്‍ ഫോണ്‍ വഴി മുഹമ്മദ് സമീപപ്രദേശത്തുള്ള കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് അയച്ചു നല്‍കിയിരുന്നു. ഈ മൊബൈല്‍ ഫോണുകളെല്ലാം നശിപ്പിക്കപ്പെട്ടു. മുഹമ്മദ് സംഭവത്തിന്റെ മുഖ്യ ആസുത്രകനും പങ്കാളിയും ക്യത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളുമാണ്. ഇനിയും കൃത്യത്തി‍ല്‍ പങ്കെടുത്തവരെ പിടികൂടാനുണ്ട്. വാട്സ് ആപ് സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണുകളും ആയുധവും ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ഒന്നാം പ്രതിയുടെ റിമാന്ഡ് റിപോര്‍ട്ടില്‍ പോലിസ് പറയുന്നത്.

Full View
Tags:    

Similar News