കുട്ടനാട്ടുകാരല്ല; അതുകൊണ്ടുതന്നെ ആനുകൂല്യങ്ങളുമില്ല

എല്ലാ രേഖകളിലും ഇവരുടെ വീട് ആലപ്പുഴ മുനിസിപ്പാലിറ്റിയിലാണ്. പക്ഷേ മുനിസിപ്പാലിറ്റിയുടെ ഒരു സൌകര്യവുമില്ല. ജീവിതാവസ്ഥകള്‍ കുട്ടനാട്ടിലേതിനു തുല്യമാണ്.

Update: 2018-07-25 05:57 GMT
Advertising

വെള്ളപ്പൊക്കമടക്കമുള്ള ദുരിതകാലങ്ങളിൽ കുട്ടനാട്ടിലേതിനേക്കാൾ വിഷമകരമാണ് കുട്ടനാടിന്റെ അതിർത്തിയിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയോട് ചേർന്നു കിടക്കുന്നവർ. രേഖകളിൽ മുനിസിപ്പാലിറ്റിക്കാരായതിനാൽ കുട്ടനാട്ടുകാർക്ക് കിട്ടുന്ന ആനുകൂല്യങ്ങളും ശ്രദ്ധയുമൊന്നും ഇവർക്ക് കിട്ടാറില്ല. മുനിസിപ്പാലിറ്റിയിലാണ് ജീവിതമെങ്കിലും കുഗ്രാമങ്ങളേക്കാൾ പരിമിതമാണ് ജീവിത സൗകര്യങ്ങൾ. ഇത്തവണത്തെ വെള്ളപ്പൊക്കത്തിലും ഇവരുടെ സ്ഥിതി ദയനീയമാണ്.

ഇല്ലത്തു നിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തെത്തിയതുമില്ല എന്ന പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ് ആലപ്പുഴ നെഹറു ട്രോഫി വാര്‍ഡിലെ ജനങ്ങളുടെ ജീവിതം. എല്ലാ രേഖകളിലും അവരുടെ വീട് ആലപ്പുഴ മുനിസിപ്പാലിറ്റിയിലാണ്. പക്ഷേ മുനിസിപ്പാലിറ്റിയുടെ ഒരു സൌകര്യവുമില്ല. ജീവിതാവസ്ഥകള്‍ കുട്ടനാട്ടിലേതിനു തുല്യമാണ്.

Full View

കുട്ടനാട്ടില്‍ പെടാത്തവരായതുകൊണ്ടു തന്നെ പ്രകൃതി ദുരന്തങ്ങളും മറ്റുമുണ്ടാവുമ്പോള്‍ കുട്ടനാട്ടുകാര്‍ക്ക് കിട്ടുന്ന സഹായവും ശ്രദ്ധയും ഒന്നും ഇവര്‍ക്ക് കിട്ടാറില്ല. കുട്ടനാട്ടില്‍ സന്ദര്‍ശനത്തിനെത്തുന്ന വി ഐ പി കളൊന്നും ഇവരെ തിരിഞ്ഞു നോക്കാറില്ല. ഇത്തവണത്തെ വെള്ളപ്പൊക്ക കാലത്തും സ്ഥിതി ഇതു തന്നെ.

Tags:    

Similar News