ശബരിമല സ്ത്രീ പ്രവേശനം:‌ ദേവസ്വം ബോര്‍ഡിനെ പിന്തുണച്ച് എന്‍.എസ്.എസ്

നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്ന് എന്‍.എസ്.എസ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് മുമ്പാകെ വാദിച്ചു.

Update: 2018-07-25 10:10 GMT
Advertising

ശബരിമല സ്ത്രീ പ്രവേശനക്കേസില്‍‌ ദേവസ്വം ബോര്‍ഡിനെ പിന്തുണച്ച് എന്‍.എസ്.എസ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹമചാരിയാണ്. നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്ന് എന്‍.എസ്.എസ് സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന് മുമ്പാകെ വാദിച്ചു.

കോടതി ആക്ടിവിസ്റ്റുകളുടെ വാദം മാത്രം കേട്ടാല്‍ പോരാ. പാരമ്പര്യം സരക്ഷിക്കുന്നന്നവരുടെ വാദം കൂടി കേള്‍ക്കണം. പുരുഷ മേധാവിത്വവുമായി വിലക്കിന് ബന്ധമില്ല. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരാണ്. അവര്‍ ഇപ്പോഴത്തെ വിലക്കിനെ മാനിക്കുന്നുവെന്നും എന്‍.എസ്.എസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ പരമേശ്വരന്‍ ചൂണ്ടിക്കാട്ടി. കേസില്‍ ദേവസ്വം ബോര്‍ഡിന്‍റെ വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.

Tags:    

Similar News