മഴക്കെടുതിയില്‍ ദുരിതത്തിലായവര്‍ക്ക് കോഴിക്കോടിന്‍റെ കൈത്താങ്ങ്
കോഴിക്കോട് ജില്ലാഭരണകൂടം ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായി വാഹനം ആലപ്പുഴക്കും കോട്ടയത്തേക്കും തിരിച്ചു.
Update: 2018-07-27 07:37 GMT
മഴക്കെടുതിയിലെ ദുരിതബാധിതര്‍ക്ക് കോഴിക്കോടിന്‍റെ കൈത്താങ്ങ്. കോഴിക്കോട് ജില്ലാഭരണകൂടം ശേഖരിച്ച ഭക്ഷ്യവസ്തുക്കളുമായി വാഹനം ആലപ്പുഴക്കും കോട്ടയത്തേക്കും തിരിച്ചു.
പലതുള്ളി പെരുവെള്ളം എന്നാണല്ലോ. ആലപ്പുഴയിലും കോട്ടയത്തുമുള്ള ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലാഭരണകൂടം ആവശ്യപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥികളും സംഘടനകളും വീട്ടമ്മമാരുമെല്ലാം സഹായവുമായെത്തി. ഈ ഫാത്തിമത്തായെ പോലെ ആകും പോലെ സഹായിച്ചവരും വലിയ സഹായം നല്കിയവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങനെ അതൊരു വലിയ പങ്കാളിത്തമായി.
വെള്ളവും ഏഴിനം ഭക്ഷ്യസാധനങ്ങളുമെത്തിക്കാനായിരുന്നു ജില്ലാഭരണകൂടത്തിന്റെ അപേക്ഷ. ആലപ്പുഴക്കും കോട്ടയത്തേക്കുമായി രണ്ട് വാഹനങ്ങളിലായി സാധനങ്ങള്‍ കൊണ്ടുപോയി.