ലോറി സമരം എട്ടാം ദിവസവും തുടരുന്നു; ചരക്കു നീക്കത്തെ ബാധിച്ചു
ചിലയിടങ്ങളില്‍ ലോറികള്‍ക്ക് നേരെ അക്രമമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കവും അനിശ്ചിതാവസ്ഥയിലാണ്
രാജ്യവ്യാപകമായി ലോറി ഉടമകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിട്ടു. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കത്തില്‍ വലിയ തോതിലുള്ള കുറവുണ്ടായി. ചിലയിടങ്ങളില്‍ ലോറികള്‍ക്ക് നേരെ അക്രമമുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കവും അനിശ്ചിതാവസ്ഥയിലാണ്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കുന്ന നിലയിലാണ് ലോറി സമരം പുരോഗമിക്കുന്നത്. ഒരാഴ്ച പിന്നിടുമ്പോഴും സമരത്തിന് അയവുണ്ടാകാത്തത് വ്യാപാരികളേയും പ്രതിസന്ധിയിലാക്കി. സമരം ഇനിയും നീണ്ടാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിയിരുത്തല്‍. സമരം ഒരാഴ്ച പിന്നിട്ടിട്ടും നേരിയ തോതില്‍ മാത്രമാണ് വില വര്‍ധിച്ചിട്ടുള്ളത്. സമരം തുടര്‍ന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കെ.എസ്. ആര്‍.ടി.സി വഴി ചരക്കെത്തിക്കാനുള്ള തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.