ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് കാല്‍നൂറ്റാണ്ട്

1993 ജൂലായ് 29 ന് മതപ്രഭാഷണത്തിനെന്ന പേരില്‍ മൗലവിയെ ഒരു സംഘം വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം കോടതി സ്ഥിരീകരിച്ചപ്പോഴും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല...

Update: 2018-07-29 09:52 GMT
Advertising

ചേകന്നൂര്‍ മൗലവിയുടെ തിരോധാനം നടന്നിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട്. മൗലവി കൊല ചെയ്യപ്പെട്ടുവെന്ന് കോടതി സ്ഥിരീകരിച്ചപ്പോഴും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. അതിനാല്‍ തന്നെ മൗലവിയുടെ കുടുംബത്തിന് നീതി ഇപ്പോഴും അകലെയാണ്.

ഇസ്ലാമിലെ പരമ്പരാഗത വിശ്വാസങ്ങളില്‍ ചിലത് നിഷേധിച്ച ചേകന്നൂര്‍ മൗലവിക്ക് ഖുര്‍ആനല്ലാത്ത മറ്റൊന്നും സ്വീകാര്യമായിരുന്നില്ല. മതയാഥാസ്ഥിതികരുടെ ഭീഷണി നേരിട്ടായിരുന്നു മൗലവിയുടെ പ്രവര്‍ത്തനം.

1993 ജൂലായ് 29 ന് മതപ്രഭാഷണത്തിനെന്ന പേരില്‍ മൗലവിയെ ഒരു സംഘം വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് അന്വേഷിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ 10 പേര്‍ കേസില്‍ പ്രതികളായി. കാന്തപുരത്തെ പിന്നീട് കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.

എട്ട് പേരെ വെറുതെ വിട്ട കോടതി ഒരു പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചു. മൗലവി കൊല്ലപ്പെട്ടെന്ന് കോടതി സ്ഥിരീകരിക്കുമ്പോഴും മൃതദേഹം കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ പൂര്‍ണ നീതി ലഭിച്ചില്ലെന്ന വിശ്വാസത്തിലാണ് മൗലവിയുടെ കുടുംബം.

ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കാല്‍ നൂറ്റാണ്ടിനിപ്പുറം പലതായി പിളര്‍ന്നു. സാലിം മൗലവി പോലും ഇപ്പോള്‍ സംഘടനയുമായി ബന്ധപ്പെടുന്നില്ല. ചേകന്നൂര്‍ മൗലവിയുടെ അനുസ്മരണ ചടങ്ങുകള്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ട്

Tags:    

Similar News