ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐ രാഷ്ട്രീയം കളിക്കുകയാണെന്ന് കോടിയേരി
സി.ബി.ഐയെ വിമര്‍ശിച്ച കോടിയേരിയെ പരിഹസിച്ച് പ്രതിപക്ഷവും രംഗത്തെത്തി
ലാവ്‍ലിന്‍ കേസില്‍ സി.ബി.ഐക്കെതിരെ രാഷ്ട്രീയനീക്കമാരോപിച്ച് സി.പി.എം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സി.ബി.ഐ നടപടിയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകുമ്പോള്‍ കോടിയേരി എന്തിനാണ് പരിഭ്രാന്തനാകുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.
എസ്.എന്‍.സി ലാവ്‍ലിന്‍ കേസില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിബിഐ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചതാണ്. സി.ബി.ഐയെ വിമര്‍ശിച്ച കോടിയേരിയെ പരിഹസിച്ച് പ്രതിപക്ഷവും രംഗത്തെത്തി. നിയമം അതിന്റെ വഴിക്ക് പോകുമ്പോൾ കോടിയേരി ബേജാറാവുന്നതെന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായില്ല