ഞാന്‍ സര്‍ക്കാരിന്റെ മകളാണ്, അതിന്റെ എല്ലാ സംരക്ഷണവും എനിക്കുണ്ട്: ഹനാന്‍

മകളാണെന്ന് പറയുമ്പോള്‍ ഒരു മകള്‍ക്ക് ലഭ്യമാക്കേണ്ട സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം നല്‍കും എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത്

Update: 2018-08-01 09:10 GMT
Advertising

താന്‍ സര്‍ക്കാരിന്റെ മകളാണെന്നും അതിന്റെ എല്ലാ സംരക്ഷണവും തനിക്കുണ്ടെന്നും സൈബര്‍ ആക്രമണത്തിനിരയായ തൃശൂര്‍ സ്വദേശിനി ഹനാന്‍. മകളാണെന്ന് പറയുമ്പോള്‍ ഒരു മകള്‍ക്ക് ലഭ്യമാക്കേണ്ട സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം നല്‍കും എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത്. ഒരാള്‍ക്ക് പോലും എന്നെ കൈ വയ്ക്കാന്‍ കഴിയില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ പതിയില്ല എന്നൊരു വിശ്വാസം എനിക്കുണ്ട്.

Full View

മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയതായിരുന്നു ഹനാന്‍. ശോഭന ജോര്‍ജിനൊപ്പമാണ് ഹനാന്‍ സെക്രട്ടറിയേറ്റിലെത്തിയത് . സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദ പ്രചരണത്തിനെതിരെ ഹനാന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.

ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് മുഖ്യമന്ത്രി

ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Full View

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്.

സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നൽകി. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്‌. നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞു.

ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ...

Posted by Pinarayi Vijayan on Tuesday, July 31, 2018
Tags:    

Similar News