വെള്ളപ്പൊക്ക ദുരിതമുണ്ട്; പക്ഷേ വള്ളംകളി മാറ്റിവെക്കില്ലെന്ന് കുട്ടനാട്ടുകാര്‍
വള്ളം കളി മാറ്റിവെക്കില്ലെന്നും എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയായിട്ടുണ്ടെന്നും സംഘാടകസമിതി സെക്രട്ടറി കൂടിയായ സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു.
വെള്ളപ്പൊക്ക ദുരിതം നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെക്കില്ലെന്ന്സംഘാടക സമിതി. വള്ളംകളി നടത്തണമെന്നാണ് കുട്ടനാട്ടുകാരുടെ ആഗ്രഹമെന്ന് ആലപ്പുഴ സബ് കലക്ടര്‍ വി ആര്‍ കൃഷ്ണതേജ പറഞ്ഞു. വള്ളം കളി നന്നായി നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് രണ്ടാഴ്ചയോളം ബാക്കി നില്‍ക്കുമ്പോള്‍ കളി മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു.
വള്ളം കളി മാറ്റിവെക്കില്ലെന്നും എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയായിട്ടുണ്ടെന്നും സംഘാടകസമിതി സെക്രട്ടറി കൂടിയായ സബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ പറഞ്ഞു. വെള്ളവും മഴയുമൊക്കെ ജീവിതത്തിന്റെ ഭാഗമായ കുട്ടനാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത് വള്ളം കളി നടത്തണമെന്നാണെന്നും കൃഷ്ണ തേജ പറഞ്ഞു.
വള്ളംകളി നടക്കാന്‍ ഇനിയും ദിവസങ്ങളുണ്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറഞ്ഞു. ഒരു കാരണവശാലും അത് നടക്കരുതെന്നാഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ തന്നെ കളി മാറ്റിവെക്കണമെന്നാവശ്യപ്പെടുന്നത്. നെഹ്റു ട്രോഫിയുടെ ഒരുക്കങ്ങളെല്ലാം ഇതുവരെ ഒരു തടസ്സവുമില്ലാതെ നടന്നിട്ടുണ്ടെന്നും സംഘാടക സമിതി അറിയിച്ചു.