ചരിത്രം കുറിച്ചൊരു യാത്ര; ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് യാത്രയാകുന്ന ആദ്യ വനിതാ വളണ്ടിയറായി സുഹറാബി
ഇത്തവണ കേരളത്തില്‍ നിന്ന് മൂന്ന് വനിത വളണ്ടിയര്‍മാരാണ് ഹാജിമാരെ അനുഗമിക്കുന്നത്
സുഹറാബി ടീച്ചര്‍ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്ന് യാത്രയാകുന്ന ആദ്യ വനിതാ വളണ്ടിയറാണ് സുഹറാബി. ഇത്തവണ കേരളത്തില്‍ നിന്ന് മൂന്ന് വനിത വളണ്ടിയര്‍മാരാണ് ഹാജിമാരെ അനുഗമിക്കുന്നത്.
ഹജ്ജ് വളണ്ടിയറായി സൗദിയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിച്ച് 30 സർക്കാർ ഉദ്യോഗസ്ഥകളാണ് അപേക്ഷിച്ചിരുന്നത്. ആദ്യം തെരഞ്ഞെടുക്കപ്പെട്ടതാവട്ടെ സുഹറാബി ടീച്ചറെയും. പുണ്യഭൂമിയില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യാനുളള ഭാഗ്യം ലഭിച്ചത് പുണ്യമായി കരുതുകയാണ് സുഹറാബി. കല്‍പകഞ്ചേരി സ്വദേശി ആയിഷ, തൃശൂര്‍ തളിക്കുളം സ്വദേശി അജു എന്നിവരാണ് മറ്റ് രണ്ട് പേര്‍. ഇന്ത്യയില്‍ നിന്നുളള ഹജ്ജ് തീര്‍ഥാടന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വനിതാ സേവകര്‍ യാത്ര തിരിക്കുന്നത്. 2017ലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.