സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതും ഉയര്‍ന്ന തിരമാലക്കുള്ള സാധ്യതയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Update: 2018-08-02 02:08 GMT
Advertising

സംസ്ഥാനത്ത് മൂന്നാം തിയതി വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും ഉയരത്തിലുള്ള തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ശക്തമായ മഴയാണ് ഉണ്ടായത്. പലയിടങ്ങളും വെള്ളത്തിനടിയിലാവുകയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ മഴക്ക് നേരിയ ശമനമുണ്ടായി. സംസ്ഥാനത്ത് പലയിടങ്ങളിലും മഴ മാറി നിന്നു. മൂന്നാംതിയതി വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ട്. 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ജൂണ്‍ മുതല്‍ ഇന്നലെ വരെ സംസ്ഥാനത്ത് 17 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്.

Full View

കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതും ഉയര്‍ന്ന തിരമാലക്കുള്ള സാധ്യതയും കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News