മുസ്ലീം യൂത്ത് ലീഗ് ദുരന്ത നിവാരണ സേന രൂപികരിച്ചു
പഞ്ചായത്ത് മുതല്‍ സംസ്ഥാന തലത്തില്‍ വരെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് രൂപീകരണം
മുസ്ലീം യൂത്ത് ലീഗ് ദുരന്ത നിവാരണ സേന രൂപികരിച്ചു. 14 ജില്ലകളിലായി 15,000 വോളണ്ടിയര്‍മാര്‍ സേനയിലുണ്ട്.പഞ്ചായത്ത് മുതല്‍ സംസ്ഥാന തലത്തില്‍ വരെ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് രൂപീകരണം.
ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുമ്പോള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയെന്നതാണ് ലക്ഷ്യം.സേനയുടെ പേര് വൈറ്റ് ഗാര്‍ഡ്. ഒരു പഞ്ചായത്തില്‍ 31 പേര്‍ ഉണ്ടാകും.അതിനൊരു ക്യാപ്റ്റനും.നിയോജക മണ്ഡലം തലത്തിലും ജില്ലാ തലത്തിലും പ്രത്യേക വോളണ്ടിയര്‍മ്മാര്‍ വേറെ. 50 പേരുടെ ക്യുക്ക് റെസ്പോണ്‍സ് ടീം ജില്ലകളില്‍ പ്രത്യേകം ഉണ്ടാകും.ഇതിനെയെല്ലാം നിയന്ത്രിക്കാന്‍ സംസ്ഥാന തലത്തില്‍ ഒരു ക്യാപ്റ്റനും രണ്ട് വൈസ് ക്യാപ്റ്റന്‍മാരും. ട്രെയിനറുമാരുടെ പരിശീലനം കോഴിക്കോട് തുടങ്ങി. ഡിസംബര്‍ 24-ന് തിരുവനന്തപുരത്ത് വെച്ച് പരേഡ് നടത്തിയാണ് സേനയെ പുറത്തിറക്കുക.
1991-ല്‍ മുസ്ലീംലീഗ് വൈറ്റ് ഗാര്‍ഡ് രൂപീകരിച്ചിരുന്നങ്കിലും അന്നതിനെ ഉപയോഗിച്ചത് പാര്‍ട്ടി പരിപാടുകളുടെ ആവശ്യത്തിന് വേണ്ടിയായിരുന്നു. നവംബര്‍ 24-ന് ആരംഭിക്കുന്ന യുവജന യാത്രയുടെ ഭാഗമായാണ് ദുരന്ത നിവാരണ സേനാ രൂപികരണം. രക്ഷാപ്രവര്‍ത്തനത്തിന് ആവിശ്യമായ ഉപകരണങ്ങളെല്ലാം വൈറ്റ് ഗാര്‍ഡിന്റെ കയ്യിലുണ്ടാകും.