എന്‍.കെ.എ ലത്തീഫിന് നാടിന്റെ അന്ത്യാഞ്ജലി

മൃതദേഹം ഇന്ന് 11 മണിക്ക് കപ്പലണ്ടിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും

Update: 2018-08-03 02:53 GMT
Advertising

കൊച്ചിയില്‍ അന്തരിച്ച എഴുത്തുകാരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍.കെ.എ ലത്തീഫിന് നാടിന്റെ അന്ത്യാഞ്ജലി . മട്ടാഞ്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ഇന്ന് 11 മണിക്ക് കപ്പലണ്ടിമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Full View

അവിചാരിതമായിരുന്നു കോണ്‍ഗ്രസിന്റെ കൊച്ചിയിലെ താത്വിക മുഖമായ ലത്തീഫിന്റെ വിട വാങ്ങല്‍. 82 കാരനായ അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടോടെ ഹൃദയാഘാതമുണ്ടായി.മരണം സംഭവിച്ചു. എ.ഐ.സി.സി അംഗമായ ലത്തീഫ് കോണ്‍ഗ്രസ് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു. ഇന്ദിരാ ഗാന്ധിയും കോണ്‍ഗ്രസും മതവും സംസ്കാരവും മഹാത്മാ ഗാന്ധി മുതല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ വരെ തുടങ്ങി 14 പുസ്തകങ്ങള്‍ അദ്ധേഹത്തിന്റെതായുണ്ട്. കേരള സാഹിത്യ അക്കാദമി,കേരള സംഗീത നാടക അക്കാദമി,കേരളഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്,ആകാശവാണി തൃശൂര്‍ നിലയം എന്നിവയുടെ ഭരണസമിതി അംഗമായും വീക്ഷണം പത്രത്തിന്‍റെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചു.രണ്ട് തവണ കൊച്ചി കോര്‍പ്പറേഷന്‍ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഒരു തവണ പ്രതിപക്ഷ നേതാവായി.

കുത്സുവാണ് ഭാര്യ നാല് മക്കളുണ്ട്. മട്ടാഞ്ചേരിയിലെ കപ്പലണ്ടിമുക്കിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.സംസ്കാരം ഇന്ന് 11 മണിക്ക് കപ്പലണ്ടിമുക്ക് ജുമാമസ്ജിദില്‍ നടക്കും.

Tags:    

Similar News