ദേവസ്വം ബോർഡുകളിൽ തൊഴിൽ തട്ടിപ്പ് സ്ഥിരീകരിച്ച് മന്ത്രി

കോഴ നൽകിയാൽ നിയമനം വാഗ്ദാനം ചെയ്ത് നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് മന്ത്രിയുടെ സ്ഥിരീകരണം.

Update: 2018-08-07 04:19 GMT
Advertising

ദേവസ്വം ബോർഡുകളിൽ തൊഴിൽ തട്ടിപ്പ് സ്ഥിരീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോഴ നൽകിയാൽ നിയമനം വാഗ്ദാനം ചെയ്ത് നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് മന്ത്രിയുടെ സ്ഥിരീകരണം. ദേവസ്വം ബോർഡുമായി ബന്ധമുള്ളവർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

തൊഴിൽ തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പോടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. കോഴ നൽകിയാൽ നിയമനം വാഗ്ദാനം ചെയ്ത് നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നതായി മന്ത്രി സ്ഥിരീകരിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക്, സബ് ഗ്രൂപ്പ് ഓഫീസർ തസ്തികകളിലേക്കുള്ള നിയമനം നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. ചോദ്യപ്പേപ്പർ മുൻകൂർ നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഉദ്യോഗാര്‍ഥികളിൽ നിന്ന് പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടർന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

Full View

കുറ്റമറ്റ രീതിയിലാണ് ദേവസ്വം ബോർഡിലേക്കുള്ള പരീക്ഷകൾ നടത്തുന്നത്. തട്ടിപ്പുകാർ വിചാരിച്ചാൽ ഇതിൽ ഇടപെടാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തരം തട്ടിപ്പുകൾ തടയാൻ വിവിധ അന്വേഷണ ഏജൻസികളുടെ സഹായവും സർക്കാർ തേടിയിട്ടുണ്ട്. കെറ്റിഡിസിയിൽ സമാന തട്ടിപ്പ് നടത്തിയവരെ നേരത്തെ പിടികൂടിയിട്ടുണ്ട്. നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും വിദ്യസസമ്പന്നർ ഉൾപ്പെടെ തട്ടിപ്പിനിരയാകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പരാതി നൽകാത്തതാണ് തട്ടിപ്പ് നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ പോലീസിൽ പരാതി നൽകണമെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.

Tags:    

Similar News