ഏലൂരില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുന്നു
ക്യാംപുകളുടെ സൌകര്യങ്ങള്‍ വിലയിരുത്താനായി ഡെപ്യൂട്ടി കലക്ടറും എത്തി. എല്ലാ കാലവര്‍ഷവും പ്രദേശത്തെ സ്കൂളുകളും കോളജുകളും തന്നെയാണ് ഇവരുടെ ആശ്രയം.
എറണാകുളത്ത് ഏറ്റവും കൂടുതല്‍ വെളളപ്പൊക്കം ഉണ്ടായ ഏലൂരില്‍ സ്ഥിതി നിയന്ത്രണ വിധേയമാകുന്നു. ഏലൂര്‍ നഗരസഭാപരിധിയില്‍ മാത്രം ഒമ്പത് ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്.
കനത്ത മഴ വന്നാല്‍പ്പോലും ദുരിതാശ്വാസ ക്യാംപുകളെ ആശ്രയിക്കേണ്ടി വരാറുളള ഏലൂരിലെ പെരിയാറിന്റെ തീരത്തുളളവരാണ് ഇവരെല്ലാവരും. ദുരന്തസാധ്യത മുന്നില്‍കണ്ട് ജില്ലാഭരണകൂടവും തദ്ദേശസ്ഥാപനങ്ങളെല്ലാം നേരത്തേ തന്നെ ക്യാംപുകളില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നു.
ക്യാംപുകളുടെ സൌകര്യങ്ങള്‍ വിലയിരുത്താനായി ഡെപ്യൂട്ടി കലക്ടറും എത്തി. എല്ലാ കാലവര്‍ഷവും പ്രദേശത്തെ സ്കൂളുകളും കോളജുകളും തന്നെയാണ് ഇവരുടെ ആശ്രയം. ദുരിതബാധിതരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
ഏലൂരിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ വെളളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കൂടി ഇവര്‍ ഇവിടെ കഴിയേണ്ടിവരും.