കക്കി, പമ്പാം ഡാം തുറക്കല്‍; ജലനിരപ്പ് ഉയരാതിരുന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി
എന്നാല്‍ വീണ്ടും വീടുകളിലും മറ്റും വെള്ളം കയറുമോ എന്ന ആശങ്ക കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്
കക്കി, പമ്പാ ഡാമുകള്‍ തുറക്കുന്നതിന്റെ ഭാഗമായി കുട്ടനാട് മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഭയപ്പെട്ടിരുന്ന രീതിയില്‍ ജലനിരപ്പ് ഉയരാതിരുന്നത് നാട്ടുകാര്‍ക്ക് ആശ്വാസമായി. എന്നാല്‍ വീണ്ടും വീടുകളിലും മറ്റും വെള്ളം കയറുമോ എന്ന ആശങ്ക കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ഇപ്പോഴുമുണ്ട്.
കക്കി, പമ്പാ ഡാമുകള്‍ തുറക്കുന്നതിന്റെ ഭാഗമായി കുട്ടനാട് മേഖലയില്‍ ജലനിരപ്പ് ഉയരാനിടയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ കുട്ടനാട് കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കി. കക്കി ഡാമും പിന്നീട് പമ്പാ ഡാമും തുറന്നപ്പോള്‍ പമ്പയാറില്‍ ജലനിരപ്പുയര്‍ന്നത് ജനങ്ങളെ ആശങ്കയിലാക്കുകയും ചെയ്തു. വെള്ളം ഇരുകരകളും മുട്ടി ഒഴുകിയെങ്കിലും ക്രമാതീതമായി ജലനിരപ്പ് ഉയരാതിരുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി. എങ്കിലും നാട്ടുകാരില്‍ നിന്ന് പൂര്‍ണമായി ആശങ്ക ഒഴിഞ്ഞിട്ടില്ല.
ഒരു മാസത്തോളം നീണ്ടു നിന്ന വെള്ളപ്പൊക്കത്തില്‍ നിന്ന് മോചനം നേടി സാധാരണ നിലയിലേക്ക് വന്നു കൊണ്ടിരിക്കുമ്പോഴാണ് കുട്ടനാടിനു മേല്‍ പുതിയ ഭീഷണി വന്നു വീണത്.