സൂനഹദോസില്‍ വൈദികര്‍ക്കെതിരെ നടപടിയില്ല

വൈദികര്‍ക്കായുള്ള പെരുമാറ്റ മാര്‍ഗ്ഗ രേഖ പുതുക്കാനും വൈദികര്‍ക്കെതിരായ പരാതി പരിഗണിക്കാന്‍ ധാര്‍മ്മിക ഉപദേശക സമിതി രൂപീകരിക്കാനും സൂനഹദോസില്‍ തീരുമാനമായി

Update: 2018-08-11 03:16 GMT
Advertising

ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരെ സഭാ സൂനഹദോസില്‍ നടപടിയില്ല. ലൈംഗീകാരോപണം ചര്‍ച്ചയായെങ്കിലും നടപടിയെടുക്കാന്‍ അതാത് ഭദ്രാസനങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു. വൈദികര്‍ക്കായുള്ള പെരുമാറ്റ മാര്‍ഗ്ഗ രേഖ പുതുക്കാനും വൈദികര്‍ക്കെതിരായ പരാതി പരിഗണിക്കാന്‍ ധാര്‍മ്മിക ഉപദേശക സമിതി രൂപീകരിക്കാനും സൂനഹദോസില്‍ തീരുമാനമായി.

Full View

പരാതി പരിഗണിക്കാന്‍ ധാര്‍മ്മിക ഉപദേശ സമിതി രൂപീകരിക്കും. അഞ്ച് ദിവസമായി ദേവലോകം അരമനയില്‍ നടന്ന സൂനഹദോസില്‍ വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സൂനഹദോസ് തയ്യാറായില്ല. കുറ്റാരോപിതരായ വൈദികര്‍ക്കെതിരെ നിലവില്‍ അതത് ഭദ്രാസനങ്ങള്‍ സ്വീകരിച്ച നടപടികള്‍ സൂനഹദോസ് അംഗീകരിച്ചു. അന്വേഷണ കമ്മീഷനുകള്‍ ഉടന്‍ അന്വേഷണ പൂര്‍ത്തിയാക്കി ഉചിതമായ ശിക്ഷണ നടപടികള്‍ സ്വീകരിച്ച് കാതോലിക്ക ബാവയ്ക്ക് റിപ്പോര്‍ട്ട് നല്കണമെന്നും സൂനഹദോസില്‍ തീരുമാനം എടുത്തു. വൈദികരുടേയും സഭാ ജീവനക്കാരുടേയും പെരുമാറ്റ മാര്‍ഗ്ഗരേഖ പുതുക്കുവാനും തീരുമാനമായിട്ടുണ്ട്. വൈദികര്‍ക്കെതിരായ പരാതികള്‍ പരിഗണിച്ച് ഉപദേശം നല്കുന്നതിനായി ധാര്‍മ്മിക ഉപദേശക സമിതിയെയും നിയമിച്ചു. വിശുദ്ധ കൂദാശകളുടെ പവിത്രത കാത്ത് സൂക്ഷിക്കാനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സൂനഹദോസില്‍ തീരുമാനമായി.

Tags:    

Writer - കെ. തമന്ന

contributor

Editor - കെ. തമന്ന

contributor

Web Desk - കെ. തമന്ന

contributor

Similar News